വിജയന​ഗര; കർണ്ണാടകത്തിൽ പുതിയ ജില്ല

ബെം​ഗളുരു; ബെല്ലാരി ജില്ല വിഭജിച്ചുള്ള വിജയന​ഗര ജില്ലയുടെ ഉത്ഘാടനം മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിർവഹിച്ചു.

കൂടാതെ ജില്ലയിൽ അനുവദിച്ച 56 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. വിജയ ന​ഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലമാണിത്.

ബെല്ലാരി ജില്ലയുടെ ഭാ​ഗമായിരുന്ന ആറ് താലൂക്കുകൾ ചേർത്താണ് വിജയ ന​ഗര ജില്ലയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ഹാരപ്പന ഹള്ളി, കുഡ്​ഗിലി, ഹൂവിന ഹഡ​ഗളി, ഹൊസപ്പെട്ടെ, ഹാ​ഗരി ബൊമ്മനഹള്ളി, കൊട്ടൂരു താലൂക്കുകളാണ് ഇപ്പോൾ വിജയ ന​ഗര ജില്ലയുടെ ഭാ​ഗമായിരിക്കുന്നത്. ജില്ലാ ആസ്ഥാനമായ ഹൊസ്പേട്ടിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി യെഡ്യൂരപ്പയും പങ്കെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts