ഹൊസൂരിൽ കാറപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു :ഹൊസൂരിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ഉണ്ണികൃഷ്ണനും (25) കാർ ഡ്രൈവറും മരിച്ചു.

ബെംഗളൂരു ക്രൈസ്റ്റ് കോളേജിലെ ബി ബി എ എഫ് എം എ രണ്ടാം വർഷ വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. മരിച്ച ഡ്രൈവർ പുതുച്ചേരി സ്വദേശിയാണ്. കാറിൽ ഉണ്ടായിരുന്ന സിദ്ധാർത്ഥിന്റെ സുഹൃത്ത് ഗോപാലകൃഷ്ണമൂർത്തിക്ക് പരിക്കേറ്റു.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

പ്രൊജക്റ്റ് ആവശ്യവുമായാണ് സിദ്ധാർത്ഥും സുഹൃത്തും പുതുച്ചേരിയിലേക്ക് പോയത്.തിരികെ ബസ് കിട്ടാത്തതിനെ തുടർന്ന് ഇരുവരും ടാക്സിയിൽ ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ കർണാടക അതിർത്തിയായ ഹൊസൂരിൽ വച്ചായിരുന്നു അപകടം. മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന അർജുനും ഡ്രൈവറും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഗൾഫിൽ എഞ്ചിനീയറും ഉദുമ സ്വദേശി യുവായ എ സി ഉണ്ണികൃഷ്ണന്റെയും അദ്ധ്യാപികയായ എൻ കെ പ്രതിഭയുടെയും മകനാണ് സിദ്ധാർത്ഥ്. ഏക സഹോദരി കാർത്തിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
[masterslider id="10"]

Related posts

Click Here to Follow Us