പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ മുത്തശ്ശി പിടിയിൽ

ബെംഗളൂരു: നീലസാന്ദ്രയിൽ നവജാതശിശു മരിച്ച സംഭവത്തിൽ മുത്തശ്ശി വിജയലക്ഷ്മി (52)യെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 21-നാണ് 29 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ അച്ഛൻ കാർത്തിക് തന്റെ അച്ഛൻ ചിത്താർ രാജിനും സഹോദരൻ അരവിന്ദിനുമെതിരേ പരാതി നൽകിയിരുന്നു. തുടർന്ന് കുടുംബകലഹത്തെത്തുടർന്നാണ് കൊലപാതകമെന്ന് സംശയിച്ച പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് വിജയലക്ഷ്മി കുറ്റം സമ്മതിച്ചത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനുവേണ്ടി തൊഴിൽ രഹിതനായ മകൻ കൂടുതൽ പണം കണ്ടെത്തേണ്ടിവരുമെന്നതുകൊണ്ടാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇവർ പോലീസിന് മൊഴിനൽകി.

ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെയാണ് ഇവർ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ കുളിമുറിയിലായിരുന്നപ്പോൾ ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് മൊഴി. പിന്നീട് മൃതദേഹം കട്ടിലിനടിയിൽ കളിപ്പാട്ടത്തോടൊപ്പം ഒളിപ്പിച്ച് ഇവർ പതിവ് സായാഹ്ന സവാരിക്കായി പുറത്തേക്ക് പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts