ലോക്‌സഭയില്‍ പ്രതിഷേധം; കെ സുധാകരനും ശശി തരൂരും ഉൾപ്പെടെ 49 പേർ കൂടെ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് സമദാനി തുടങ്ങിയവരാണ് ഇന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും സസ്‌പെന്‍ഷനില്‍ ആയവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പാര്‍ലമെന്റില്‍ നിന്നും ഈ സമ്മേളന കാലയളവില്‍…

Read More

ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…

Read More

എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോൾ വിവാദത്തിൽ 

ബെംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത്ത് എം.പിയാണ് തേജസ്വി സൂര്യ. ഇയാളുടെ ഫോണില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവിനാണ് ഫോണ്‍ കോള്‍ പോയത്. സംഭവം പുറത്തായതോടെ തന്‍റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്ന് കാണിച്ച്‌ തേജസ്വി സൂര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ സൗത്ത് സി.ഇ.എൻ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തേജസ്വി സൂര്യയുടെ ഫോണില്‍ നിന്ന് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവ് പ്രശാന്ത്…

Read More

ജെഡിഎസ് മുൻ എം.പി ശിവരാമ ഗൗഡ ബിജെപി യിൽ

ബെംഗളൂരു:മണ്ഡ്യയില്‍ നിന്നുളള ജെ.ഡി-എസിന്റെ മുന്‍ എം.പി. എല്‍.ആര്‍. ശിവരാമ ഗൗഡ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, മന്ത്രിമാരായ ഡോ. കെ. സുധാകര്‍, കെ. ഗോപാലയ്യ എന്നിവര്‍ പങ്കെടുത്തു. രണ്ടു തവണ എം.എല്‍.എയായിരുന്ന ശിവരാമ ഗൗഡ മുമ്പ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മകന്‍ ചേതന്‍ ഗൗഡയും ബി.ജെ.പിയില്‍ ചേര്‍ന്നു. മുമ്പ് ബെംഗളൂരുവിലെ പത്മനാഭ നഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ചേതന്‍ ഗൗഡ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.1989ലും…

Read More

വിവാദ പ്രസ്താവനയുമായി ബിജെപി എം. പി

ശിവമോഗ: ഒരു മത വിഭാഗക്കാരോട് മാത്രം വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കാൻ പ്രഗ്യ ആഹ്വാനം ചെയ്തു. “തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോർത്തർക്കും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്.  നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു, പ്രഗ്യാസിംഗ് വ്യക്തമാക്കി.

Read More

വെള്ളം കയറിയ വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ പദ്ധതിയിട്ട് ബിബിഎംപി

ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ ദുരിതബാധിത വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമാണ് ഈസ്റ്റ് സോണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളം പമ്പ് ചെയ്യാൻ തൊഴിലാളികളെ അയച്ചിട്ടുണ്ടെന്നും സായ് ലേഔട്ടിൽ 270, എച്ച്ബിആർ ലേഔട്ടിൽ 50, പൈ ലേഔട്ടിൽ 16, നാഗപ്പ റെഡ്ഡി ലേഔട്ടിലെ 12 വീടുകൾ വെള്ളത്തിനടിയിലാണെന്നും ബിബിഎംപി നഷ്ടപരിഹാരം നൽകുകയും ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും ഇതിന് സമയമെടുക്കുമെങ്കിലും അടുത്ത മൺസൂണോടെ…

Read More

കോൺഗ്രസ് വിടില്ലെന്ന് മുൻ കോലാർ എംപി കെഎച്ച് മുനിയപ്പ

ബെംഗളൂരു: മുൻ എംപി കോലാർ കെഎച്ച് മുനിയപ്പയ്ക്ക് കോൺഗ്രസിലെ ചിലരോട് കടുത്ത അമർഷവും നീരസവും ഉണ്ടായിരുന്നുവെന്നത് സത്യമായിരുന്നത് കൊണ്ടുതന്നെ അദ്ദേഹം കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പക്ഷെ “അത് ശരിയല്ലന്നും താൻ കോൺഗ്രസ് വിടില്ലന്നും ഏഴ് തവണ എംപിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ മുനിയപ്പ പറഞ്ഞു. എന്നാൽ, കോൺഗ്രസിനുള്ളിലെ ചിലരുടെ നിലപാടിൽ മുനിയപ്പ അങ്ങേയറ്റം അസ്വസ്ഥനാണെന്നും അദ്ദേഹവുമായി അടുപ്പമുള്ള ഒരു കോൺഗ്രസ് എംഎൽഎ പറഞ്ഞു. 2019 ലെ മുൻ തിരഞ്ഞെടുപ്പുകളിൽ മുനിയപ്പക്കെതിരെ പരസ്യമായി പ്രവർത്തിച്ചതിന് ഉത്തരവാദികളായ കോൺഗ്രസിനുള്ളിലെ ചില…

Read More
Click Here to Follow Us