ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്. തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read MoreTag: minister
‘ആസാദി കാ അമൃത് മഹോത്സവ്’ ടൂർ പ്രോഗ്രാമിൽ ഹിന്ദി നിർബന്ധമാക്കാൻ നിർദേശമില്ല: മന്ത്രി
ബെംഗളൂരു: ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികളെ ‘ആസാദി കാ അമൃത് മഹോത്സവ്’ ടൂർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കാൻ സംസ്ഥാനമോ കേന്ദ്ര സർക്കാരോ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ബുധനാഴ്ച വ്യക്തമാക്കി. പര്യടനത്തിന് ഹിന്ദി സംസാരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകി പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (ബെംഗളൂരു സൗത്ത്) ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ വിവാദമായതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. ആസാദി കാ അമൃത് മഹോത്സവിന്റെ (സ്വാതന്ത്ര്യത്തിന്റെ 75 വർഷം) ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ടൂർ പ്രോഗ്രാമിൽ…
Read Moreസിനിമ കണ്ട് വികാരഭരിതനായി കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാര്‍ളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒ ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ…
Read Moreകോൺഗ്രസിന് സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടത് ആർഎസ്എസിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മൂലം: മുഖ്യമന്ത്രി
ബെംഗളൂരു: രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങൾ അധികാരം നഷ്ടപ്പെട്ടുവെന്നും അതേ കാരണത്താൽ കർണാടകയിൽ അധികാരത്തിൽ വരില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു. രാജ്യസ്‌നേഹവും സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ആർഎസ്എസ് ഏർപ്പെട്ടിരിക്കുന്നതെന്നും ദുരന്തസമയത്ത് അത് ജനങ്ങൾക്കൊപ്പം നിന്നുവെന്നും ആർഎസ്എസ് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും എപ്പോഴും ആർഎസ്എസിനെതിരെയാണ്, രാഷ്ട്രീയ കാരണങ്ങളാൽ ആർഎസ്എസിനെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും. ഇക്കാരണത്താൽ കോൺഗ്രസിന്…
Read Moreഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല ; കർണാടക മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എന്‍ അശ്വത്നാരായണന്‍. എന്നാല്‍ അതോടൊപ്പം ഹിന്ദിയും പഠിക്കേണ്ടത് ആവശ്യമാണ്. ഇത് ദേശീയ തലത്തില്‍ ഒരു ആശയവിനിമയ ഭാഷയാണ്. സ്വന്തം ഭാഷയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ക്രിയാത്മകമായി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഹിന്ദി പഠിക്കുന്നതില്‍ തെറ്റില്ല. ഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷയാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയിലും…
Read Moreമുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തി. പിന്നില്‍ പ്രവർത്തിച്ച ത് ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് നിഗമനം. പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്‌ആപ്പ് അധികൃതരെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്പര്‍ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കര്‍ എംബി രാജേഷ്, ഡിജിപി അനില്‍…
Read Moreഅപകടത്തിൽ പരിക്കേറ്റവർക്ക് സ്വന്തം വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി
ബെംഗളൂരു: കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെ തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കി മാതൃകയായി. തന്റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ കേന്ദ്ര മന്ത്രിയാണ് ഇപ്പോൾ വാര്‍ത്തകളിലെ താരം. തന്റെ വാഹനം വിട്ടുനല്‍കിയ മന്ത്രി, ഒരു ബൈക്കിലാണ് പിന്നീട് യാത്ര തുടര്‍ന്നത്. അതുവഴി വന്ന ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര തുടരുകയായിരുന്നു മന്ത്രി. കര്‍ണാടകയിലാണ് സംഭവം. സ്‌കോഡ കുഷാഖും ടൊയോട്ട…
Read Moreചേരി ഭവന പദ്ധതിക്ക് മുഖ്യമന്ത്രി ബൊമ്മൈ തുടക്കം കുറിച്ചു
ബെംഗളൂരു: യശ്വന്ത്പൂർ നിയോജക മണ്ഡലത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജ്, കാൽനട സബ്‌വേ, റെയിൽവേ ലെവൽ ക്രോസ് എന്നിവയുടെ നിർമാണത്തിനായി പട്ടേൽ ബൈരാഹുനുമയ ചേരിയിൽ 60 വീടുകളുടെ നിർമാണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തറക്കല്ലിട്ടു. ഡോ.ബി.ആർ.അംബേദ്കറുടെ 131-ാം ജന്മവാർഷികത്തിന്റെ ഭാഗമായി മല്ലേശ്വരം വാർഡ് 55-ൽ 50 ചേരി നിവാസികൾക്കുള്ള ഭവനനിർമ്മാണ നടപടികളും അദ്ദേഹം നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 5.5 കോടി രൂപ ചെലവിൽ 60 വീടുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 44 വീടുകൾ അടങ്ങുന്ന രണ്ടാം ഘട്ടം നാലു കോടി രൂപ ചെലവിലാകും നിർമിക്കുന്നത്. യശ്വന്ത്പുരിലെ റെയിൽവേ…
Read Moreവിദ്വേഷ പ്രസ്താവന, മന്ത്രിക്കെതിരെ കേസ്
ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു. ശിവമോഗ ബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍…
Read Moreകൊച്ചി,ബെംഗളൂരു വ്യവസായ ഇടനാഴി ഭൂമിയേറ്റെടുക്കൽ അവസാനഘട്ടം
തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ മെയ് മാസം പൂര്‍ത്തിയാകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനായി 87 ശതമാനം ഭൂമിയും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 2135 ഏക്കര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടിയിരുന്നത്. 69839 എംഎസ്‌എംഇ സംരംഭങ്ങള്‍ 2016 ന് ശേഷം ആരംഭിച്ചതായും 12443 എംഎസ്‌എംഇ സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചുവെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. നമ്മുടെ ഭൂപരിഷ്കരണ നിയമം മാറ്റേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂപരിഷ്കരണ നിയമപ്രകാരം 5 ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ നട്ടുവളര്‍ത്താന്‍ നിലവിലെ…
Read More