കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ്‍ തകർന്ന് 15 കാരിയ്ക്ക് ദാരുണാന്ത്യം.

ബെംഗളൂരു വിവി പുരത്ത് നിർമാണം നടത്തിയിരുന്ന കെട്ടിടത്തിൻ്റെ തൂണാണ് തകർന്നു വീണത്.

സംഭവത്തില്‍ വിവി പുരം വാസവി വിദ്യാനികേതനിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവു മരിച്ചു.

കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നും തകർന്നു വീണ തൂണ്‍ ശരീരത്തില്‍ പതിച്ചതോടെയാണ് വിദ്യാർഥിനിയ്ക്ക് ജീവൻ നഷ്ടമായത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

കെട്ടിടത്തിൻ്റെ തൂണ്‍ സമീപത്തെ നാഷണല്‍ കോളജ് മെട്രോ സ്റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്കൂള്‍ റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു.

ഈ സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്ന തേജസ്വിനി അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടത്തെ തുടർന്ന് ഏറെ നേരം തൂണിനടിയില്‍ കുടുങ്ങിക്കിടന്ന തേജസ്വിനിയെ ഏറെ പരിശ്രമത്തിനു ശേഷം നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts