ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ്‌ ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്.

ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെയാണ് നടി എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നല്‍കിയത്.

ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

താൻ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts