വെള്ളപ്പൊക്കം: ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ 300 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ വിനാശകരമായ വെള്ളപ്പൊക്കം നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാൻ 300 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ തന്നിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പാലങ്ങളും മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകളും നിർമിക്കും. ഇതൊരു വെല്ലുവിളിയാണ്, ഈ മണിക്കൂറിൽ ഞങ്ങൾ ജനങ്ങളുടെ സഹകരണം തേടുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ നഗരത്തിൽ സാധാരണയേക്കാൾ 150 ശതമാനം…

Read More

ദസറ ആഘോഷ ദിവസങ്ങൾ പ്രഖ്യാപിച്ച് മന്ത്രി കെ.ഗോപാലയ്യ

K. Gopalaiah

ബെംഗളൂരു : ശ്രീരംഗപട്ടണ ദസറ ആഘോഷങ്ങൾ സെപ്തംബർ 28 മുതൽ ഒക്‌ടോബർ 2 വരെയുളള അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് മാണ്ഡ്യ ജില്ലാ ഇൻചാർജ് മന്ത്രി കെ.ഗോപാലയ്യ അറിയിച്ചു . ഇന്നലെ ജില്ലാപഞ്ചായത്ത് കാവേരി ഓഡിറ്റോറിയത്തിൽ നടന്ന പ്രാഥമിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോപാലയ്യ. ബന്നിമണ്ഡപം, കുളങ്ങൾ, തടാകങ്ങൾ, ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്‌ലറ്റുകൾ, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ചിട്ടയായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദസറയിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വ്യത്യസ്തമാകട്ടെ. ആളുകൾക്ക് വിവരവും വിനോദവും ഉണ്ടായിരിക്കണം.…

Read More

ജില്ലാ ആശുപത്രികളിൽ രോഗികളുടെ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കുന്നു

ബെംഗളൂരു: കർണാടകയിലെ എല്ലാ ജില്ലാ ആശുപത്രികളിലെയും രോഗികളുടെ രജിസ്‌ട്രേഷൻ ഒരു മാസത്തിനകം ഓൺലൈൻ വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. രോഗികൾക്ക് ഓൺലൈൻ ആയോ എസ്എംഎസ് വഴിയോ അപ്പോയിന്റ്മെന്റുകൾ നേടാനും ഓൺലൈനായി പണമടയ്ക്കാനും കഴിയും, ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയനഗർ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ.സുധാകർ. ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുടെ ആവശ്യകത, അഗ്നി സുരക്ഷാ ഇൻസ്റ്റാളേഷനുകളുടെയും അറ്റകുറ്റപ്പണികളുടെയും…

Read More

മന്ത്രിയുടെ വാഹനം കടന്നു പോവാനായി ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക് 

ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞു. ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്നു പോകാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി പോലീസ് ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ…

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ ഷൂസിനും സോക്‌സിനും കോൺഗ്രസ് പിടിമുറുക്കി; ഫണ്ട് അനുവദിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും ഒരു ജോടി ഷൂസും രണ്ട് സെറ്റ് സോക്സും സർക്കാർ വിതരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2022-23 ബജറ്റിൽ ഫണ്ട് നീക്കിവെക്കാത്ത സ്കൂൾ കുട്ടികൾക്ക് ഷൂസും സോക്സും നൽകുന്ന കാര്യത്തിൽ ബൊമ്മൈ ഭരണകൂടം അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. കർണാടകയിലെ സർക്കാർ സ്കൂളുകളിൽ 50 ലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ഷൂസിനും സോക്‌സിനും വേണ്ടി 132 കോടി രൂപയാണ് അനുവദിച്ചട്ടുള്ളത്. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഷൂസും സോക്സ്‌ നൽകുമെന്നും. ഇതിൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട കാര്യമില്ലന്നും…

Read More

മഴക്കെടുതി പ്രദേശങ്ങളിലെ ഡിസിമാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചർച്ച നടത്തി

ബെംഗളൂരു: കനത്ത മഴയിൽ തീരപ്രദേശങ്ങളിലും കുടക് ഹാസൻ, ചിക്കമംഗളൂരു, ശിവമൊഗ്ഗ, ഉത്തര കന്നഡ പ്രദേശങ്ങളിലും ജനജീവിതം താറുമാറായതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, അടിയന്തര സഹായം ഏവരിലേക്കും എത്തിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. “മഴ ബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി താൻ ചർച്ച നടത്തിയെന്നും ഇതിനകം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, എന്നും കൂട്ടിച്ചേർത്തു.

Read More

മന്ത്രി സജി ചെറിയാൻ രാജിവെച്ചു.

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സ്ഥാനം രാജി വെച്ച് സജി ചെറിയാൻ. ടമുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാൻ നേരത്തെ വിശദീകരിച്ചിരുന്നത്. സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ…

Read More

ഭരണഘടനാവിരുദ്ധ പ്രസ്താവന; രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ 

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസ്താവന വിവാദത്തില്‍ രാജി ഇല്ലെന്ന് സൂചന നല്‍കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജി വെയ്ക്കണം, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവന വിവദമായതോടെ ഇന്ന് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരണമറിയിച്ചത്. രാജി വെയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് താന്‍ എന്തിന് രാജി വെയ്ക്കണമെന്ന മറുമടി മന്ത്രി നല്‍കിയത്. സംഭവത്തില്‍ തെന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും…

Read More

വളം നൽകാത്തതിൽ കേന്ദ്രമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞ അധ്യാപകന്  സസ്പെൻഷൻ

ബെംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം കൃത്യമായി ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ബിദർ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 15 നാണ് കേന്ദ്രമന്ത്രിയെ കുശാൽ പാട്ടീലിന്  ഫോണിൽ ലഭിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയുടെ ഫോണിൽ കിട്ടിയത്. തൻറെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിൻറെ ദൗർലഭ്യം കൂടുതൽ ആണെന്നും പരിഹാരം വേണമെന്നും അധ്യാപകൻ മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും…

Read More

പ്രധാനമന്ത്രി നാളെ ബെംഗളൂരുവിലെത്തും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബെംഗളൂരുവിലെത്തും. സബർബൻ റെയിൽ ഉൾപ്പെടെയുള്ള 10 ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.  നാളെ രാവിലെ 11.55ന് യെലഹങ്ക വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽ സ്വീകരിക്കും. നാളെ വൈകുന്നേരം മൈസൂരിലേക്ക് പോകുന്ന വഴി 4 ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 21ന് രാവിലെ 7 മണിക്ക് മൈസൂർ അംബാവിലാസ് കൊട്ടാരത്തിൽ യോഗദിനാചരണത്തിൽ പങ്കെടുത്ത ശേഷം മൈസൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Read More
Click Here to Follow Us