ഭരണഘടനാവിരുദ്ധ പ്രസ്താവന; രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ 

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസ്താവന വിവാദത്തില്‍ രാജി ഇല്ലെന്ന് സൂചന നല്‍കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജി വെയ്ക്കണം, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവന വിവദമായതോടെ ഇന്ന് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരണമറിയിച്ചത്.

രാജി വെയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് താന്‍ എന്തിന് രാജി വെയ്ക്കണമെന്ന മറുമടി മന്ത്രി നല്‍കിയത്. സംഭവത്തില്‍ തെന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ പ്രസ്താവന നടത്തിയ സജി ചെറിയാനെതിരെ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എജിയോട് നിയമോപദേശം തേടി. മന്ത്രി രാജി വെയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയായ ‘നൂറിന്റെ നിറവില്‍’ സംസാരിക്കവേയായിരുന്നു മന്തി സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതാണ് മന്തിയുടെ പ്രസ്താവന. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന്‍ എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന്‍ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us