വിദ്യാർത്ഥി എമർജൻസി ബട്ടൺ അമർത്തി, മെട്രോ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർത്ഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ 5 മിനിറ്റോളം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് 2 ട്രെയിനുകളുടെ യാത്ര തടസ്സപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയ്ക്ക് പിഴ ചുമത്തില്ലെന്ന് ബിഎംആർസി അധികൃതർ അറിയിച്ചു. മാതാപിതാക്കളെ വിളിച്ചു വരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം കുട്ടിയെ വിട്ടയച്ചതായി ബിഎംആർസി ചീഫ് പിആർ ബി. എൽ യശ്വന്ത് ചവാൻ പറഞ്ഞു.

Read More

മെട്രോ രാത്രികാല സർവീസ് സമയം നീട്ടാൻ ആവശ്യപ്പെട്ട് യാത്രക്കാർ

ബെംഗളൂരു: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ്, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) രാത്രി സർവീസുകൾ പുലർച്ചെ 1.30 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ രാത്രി 11 വരെ മാത്രമേ നമ്മ മെട്രോ പ്രവർത്തിക്കുന്നുള്ളു. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 11 വരെ മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുന്നുള്ളു. ഇതോടെ ക്രിക്കറ്റ് മത്സരങ്ങളിൽ മാത്രമല്ല, എല്ലാ ദിവസവും പുലർച്ചെ 5 മുതൽ…

Read More

ഹൃദയാഘാതം, മെട്രോ സ്റ്റേഷനിൽ ഇനി പ്രാഥമിക ശുശ്രൂഷ ലഭിക്കും

ബെംഗളൂരു: യാത്രക്കാർക്ക് ഹൃദയാഘാതം സംഭവിച്ചാൽ അടിയന്തര ശുശ്രൂഷ നൽകാനുള്ള സൗകര്യം ഇനി മെട്രോ സ്റ്റേഷനുകളിൽ ഉണ്ടാവും. ശുശ്രൂഷ നൽകാനുള്ള ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റേഴ്സ് (എഇഡി) മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ ആണ് ഒരുങ്ങുന്നത്. തിരക്കു കൂടുതൽ ഉള്ള യശ്വന്തപുര, മജസ്റ്റിക്, കെംപെഗൗഡ, നാഷണൽ കോളേജ്,എംജി റോഡ്, വിജയനഗർ എന്നീ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് സ്ഥാപിക്കും. പദ്ധതി വിജയിച്ചതിനു ശേഷം കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. യാത്രയ്ക്കിടെ ഉള്ള ഹൃദയാഘാത മരണം വർധിച്ചതിനെ തുടർന്നാണ് ബിഎംആർസി യുടെ നടപടി. അടിയന്തര ഘട്ടങ്ങളിൽ മരണം ഒഴിവാക്കാൻ എഇഡി യുടെ ഉപയോഗം…

Read More

പരീക്ഷണ ഓട്ടത്തിന് തയ്യാറെടുത്ത് 2 മെട്രോ പാതകൾ

ബെംഗളൂരു: മെട്രോ നിർമ്മാണം  രണ്ടാം ഘട്ടത്തിലെ 2 റീച്ചുകളിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം 3 മാസത്തിനുള്ളിൽ ആരംഭിക്കും. ബയ്യപ്പനഹള്ളി- വൈറ്റ് ഫീൽഡ്, കെങ്കേരി – ചല്ലഘട്ട റീച്ചുകളിൽ ആണ് പരീക്ഷണ ഓട്ടം നടത്തുക. ഇവിടെ ട്രാക്കുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ ആണ്. സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഇനി പൂർത്തിയാകാൻ ബാക്കി ഉള്ളത്. പരീക്ഷണ ഓട്ടം വിജയിച്ചാൽ ഈ വർഷം ഡിസംബർ അവസാനത്തോടെ വാണിജ്യ സർവീസ് ആരംഭിക്കാൻ ആവുമെന്ന് അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരു-ഹൊസൂർ മെട്രോ; സാധ്യത പരിശോധിക്കാനുള്ള പഠനത്തിന് അനുമതി നൽകി കർണാടക

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് ഹൊസൂരിലേക്കും (തമിഴ്നാട്ടിലെ) ദിവസവും യാത്ര ചെയ്യുന്ന നിരവധി ആളുകൾക്ക് പ്രതീക്ഷയുടെ തിളക്കത്തിൽ, ബെംഗളൂരുവിലെ നമ്മ മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതാ പഠനത്തിന് കർണാടക സർക്കാർ അനുമതി നൽകി. ഇനി അന്തിമ തീരുമാനം തമിഴ്‌നാടിന്റെത്താണ്. ഹൊസൂർ ഒരു വ്യാവസായിക നഗരമാണ്, കൂടാതെ നിരവധി വൻകിട കമ്പനികളുടെ ഫാക്ടറികളുടെ ആസ്ഥാനവുമാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മെട്രോ നീട്ടാൻ അനുമതി നൽകിയതിനെത്തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് അയൽ സംസ്ഥാനങ്ങളോട് ഈ രണ്ട് സ്ഥലങ്ങളും…

Read More

ട്രെയിനിറങ്ങി നടന്നാൽ മെട്രോയിൽ കയറാം: സാധ്യതകൾ പരിശോധിച്ച് റെയിൽവേയും ബിഎംആർസിയും

ബെംഗളൂരു: റെയിൽവേയും ബിഎംആർസിയും ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്ന് കാൽനടമേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങുന്നു. കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കണക്കിലെടുത്താണ് മേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനും പരിമിതികളുണ്ട്. 2 മെട്രോ സ്റ്റേഷനുകളിൽ നിന്നും വിശ്വേശ്വരായ ടെർമിനലിലേക്ക് 2 കിലോമീറ്ററോളം ദൂരമുണ്ടെന്നിരിക്കെ മെട്രോ ഇറങ്ങുന്ന യാത്രികർക്ക് പുതിയ ടെർമിനലിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിലാണ് മേൽപാലം…

Read More

സൈക്കിളുമായി മെട്രോയിൽ എത്തിയവർ കുടുങ്ങി 

ബെംഗളൂരു: സൈക്കിളുകൾ മെട്രോ ട്രെയിനിൽ കയറ്റമെന്ന ബിഎംസിആർസിഎല്ലിന്റെ ഉത്തരവിൽ ആശങ്ക തുടരുന്നു. സൈക്കിളുമായി സ്റ്റേഷനിൽ എത്തിയ യാത്രക്കാർ സൈക്കിൽ പാക്ക് ചെയ്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ യാത്രക്കാരെ തടഞ്ഞു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഉത്തരവിൽ പിഴവ് ഉണ്ടെങ്കിൽ തിരുത്തി പുതിയത് ഇറക്കുമെന്ന് ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ എസ് ശങ്കർ അറിയിച്ചു.

Read More

ചാർജില്ലാതെ മടക്കാവുന്ന സൈക്കിളുകൾ അനുവദിക്കാൻ ഒരുങ്ങി ബെംഗളൂരു മെട്രോ

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ലഗേജ് ചാർജ് കൂടാതെ യാത്രയ്ക്കിടെ മെട്രോ ട്രെയിനുകളുടെ അവസാന കോച്ചിൽ മടക്കാവുന്ന സൈക്കിളുകൾ കൊണ്ടുപോകാമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. മടക്കാവുന്ന സൈക്കിളിന്റെ വലിപ്പം 60 സെന്റീമീറ്റർ x 45 സെന്റീമീറ്റർ x 25 സെന്റിമീറ്ററിൽ കൂടരുതെന്നും ഭാരത്തിൽ 15 കിലോയിൽ കൂടരുതെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു. പ്രവേശന വേളയിൽ ബാഗേജ് സ്കാനർ വഴി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിലീസിൽ പറയുന്നു. ഈ നീക്കത്തെ പൊതുജനങ്ങൾ വ്യാപകമായി സ്വാഗതം ചെയ്തു എന്നാൽ എംപി പി സി…

Read More

മെട്രോയിൽ 3 ദിവസം കൊണ്ട് യാത്ര ചെയ്തത് 4.4 ലക്ഷം യാത്രക്കാർ

ബെംഗളൂരു: മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പ്രകാരം 4.4 ലക്ഷം ആളുകളാണ് യാത്രയ്ക്കായി നമ്മ മെട്രോ തെരെഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഫീസുകൾ ഉൾപ്പെടുന്നവ തുറന്നു പ്രവർത്തിക്കുകയും ചെയ്തത് മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.  ജൂൺ ആദ്യ ആഴ്ചയോടെ സ്കൂളുകൾ എല്ലാം തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മാർച്ച് മാസത്തിൽ 2.7 ലക്ഷം വരെ സ്ഥിര യാത്രക്കാർ ഉണ്ടായിരുന്ന മെട്രോയിൽ ഏപ്രിൽ മാസത്തോടെ 3.5 ലക്ഷം വരെ…

Read More

ചോർന്നൊലിച്ചു മെട്രോ സ്റ്റേഷനുകൾ

ബെംഗളൂരു∙ മഴയെ തുടർന്ന് ചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ. ടെർമിനൽ കെട്ടിടങ്ങളുടെ മേൽക്കൂരയാണ് കൂടുതലായി ചോർന്നൊലിക്കുന്നത്. പലയിടങ്ങളിലും ചോർച്ച കൂടിയതോടെ പ്ലാസ്റ്റിക് ബക്കറ്റുകൾ വച്ചാണ് വെള്ളം ശേഖരിക്കുന്നത്. മെട്രോ ഒന്നാംഘട്ടത്തിൽ നിർമ്മിച്ച സ്റ്റേഷനുകളിലാണ് ചോർച്ച. മുൻവർഷങ്ങളിൽ ചോർച്ചയുണ്ടായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഇതൊന്നും കാര്യമായ ഫലം കണ്ടില്ല. വെള്ളം വീഴുന്ന സ്ഥലങ്ങളിൽ ഗ്രാനൈറ്റ് പ്രതലത്തിൽ വഴുക്കൽ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡുകൾ വെക്കുകയാണ് ബിഎംആർസി. ഭൂഗർഭ സ്റ്റേഷനുകളിൽ ഭൂമിക്കടിയിലെ വെള്ളം ഉറവയായി ഒലിച്ചിറങ്ങുന്നതാണ് പ്രധാന പ്രശ്നം. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ ചുമരുകൾ പലയിടങ്ങളിലും വെള്ളം…

Read More
Click Here to Follow Us