മെട്രോയിൽ 3 ദിവസം കൊണ്ട് യാത്ര ചെയ്തത് 4.4 ലക്ഷം യാത്രക്കാർ

ബെംഗളൂരു: മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പ്രകാരം 4.4 ലക്ഷം ആളുകളാണ് യാത്രയ്ക്കായി നമ്മ മെട്രോ തെരെഞ്ഞെടുത്തിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഫീസുകൾ ഉൾപ്പെടുന്നവ തുറന്നു പ്രവർത്തിക്കുകയും ചെയ്തത് മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.  ജൂൺ ആദ്യ ആഴ്ചയോടെ സ്കൂളുകൾ എല്ലാം തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

മാർച്ച് മാസത്തിൽ 2.7 ലക്ഷം വരെ സ്ഥിര യാത്രക്കാർ ഉണ്ടായിരുന്ന മെട്രോയിൽ ഏപ്രിൽ മാസത്തോടെ 3.5 ലക്ഷം വരെ ഉയർന്നു.

കോവിഡ്   പ്രതിസന്ധി കാരണം മെട്രോയുടെ പരസ്യ വരുമാനം വളരെ കുറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts