ചാർജില്ലാതെ മടക്കാവുന്ന സൈക്കിളുകൾ അനുവദിക്കാൻ ഒരുങ്ങി ബെംഗളൂരു മെട്രോ

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ലഗേജ് ചാർജ് കൂടാതെ യാത്രയ്ക്കിടെ മെട്രോ ട്രെയിനുകളുടെ അവസാന കോച്ചിൽ മടക്കാവുന്ന സൈക്കിളുകൾ കൊണ്ടുപോകാമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു.

മടക്കാവുന്ന സൈക്കിളിന്റെ വലിപ്പം 60 സെന്റീമീറ്റർ x 45 സെന്റീമീറ്റർ x 25 സെന്റിമീറ്ററിൽ കൂടരുതെന്നും ഭാരത്തിൽ 15 കിലോയിൽ കൂടരുതെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു. പ്രവേശന വേളയിൽ ബാഗേജ് സ്കാനർ വഴി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിലീസിൽ പറയുന്നു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ഈ നീക്കത്തെ പൊതുജനങ്ങൾ വ്യാപകമായി സ്വാഗതം ചെയ്തു എന്നാൽ എംപി പി സി മോഹൻ 15 കിലോയിൽ താഴെയുള്ള മടക്കാവുന്ന സൈക്കിളുകൾ ബെംഗളൂരുവിലെ പല പൗരന്മാർക്കും താങ്ങാനാകുന്നതല്ലെന്നും അതിനാൽ സാധാരണ സൈക്കിളും അനുവദിക്കണമെന്ന് ബിഎംആർസിഎല്ലിനോട് എം.പി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഈ നീക്കം ട്വിറ്ററിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും പലരും അതിനെ അഭിനന്ദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts