മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി തലശ്ശേരിയിൽ കുടുങ്ങി 

ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്.…

Read More

അധ്യാപകനും വിദ്യാർത്ഥിയും മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളൂറു ബൊബ്ബര്യന കൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്. വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ്…

Read More

വിമാനത്തിൽ പക്ഷി ഇടിച്ചു, സർവീസ് റദ്ദാക്കി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗളൂരു വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച…

Read More

കോൺഗ്രസ്‌ പ്രകടന പത്രിക കത്തിച്ച് ബജ്റംഗദൾ പ്രവർത്തകർ 

ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ്‌ പാർട്ടിയുടെ പ്രകടന പത്രിക കത്തിച്ച്‌ ബജറംഗ്ദൾ പ്രവർത്തകർ. ബജ്‌റംഗദൾ ഉൾപ്പെടെയുള്ള വിദ്വേഷം സംഘടനകളെ നിരോധിക്കുന്നത് നിയമപ്രകാരം “നിർണ്ണായക നടപടി” കൈക്കൊള്ളുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. തുടർന്നായിരുന്നു ബജ്റംഗദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മംഗളൂരുവിലെ ഓഫീസിന് സമീപമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബജ്റംഗദൾ പ്രവർത്തകർ പ്രകടനപത്രിക കത്തിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ ആക്രമണം, പണം കവർന്നതായി പരാതി

ബംഗളൂരു: മംഗളൂരുവിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ശാന്തിയെയാണ് നാല് യുവാക്കൾ ചേർന്ന് ആക്രമിച്ചത്. നഗരത്തിലെ ഉർവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറയുന്നു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.

Read More

അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ് ഷോ നടത്തും

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ്‌ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച്‌ കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കിളില്‍ (നവഭാരത്) സമാപിക്കും. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച്‌ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച്‌ വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ…

Read More

മംഗളൂരു സ്വദേശിയുടെ മരണം, മലയാളി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു:നഗരത്തില്‍ നെഹ്റു മൈതാനിയില്‍ മംഗളൂരു സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറിനടുത്ത ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശി പ്രശാന്ത് , കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്, കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്,കൊണാജെയിലെ വിജയ് കുടിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. മൈതാനത്ത് സായാഹ്നം ചെലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാര്‍ദ്ദനയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍…

Read More

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

പ്രധാന മന്ത്രിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് പ്രവർത്തകർ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്. ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ ​​പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ…

Read More

യുവതിയെ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടുംബിനിയായ യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ ബെട്ടമ്പാടിയില്‍ പുണ്യശ്രീയാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് പുരുഷോത്തമന്റെ ബെല്‍ത്തങ്ങാടി പുടുവെട്ടുവിലെ വീട്ടില്‍ നിന്ന് മാതൃവീട്ടിലേക്ക് വന്നതായിരുന്നു പുണ്യ. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം അമ്മായിക്ക് ഫോണ്‍ ചെയ്ത് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചതായി പറയുന്നു. രണ്ട് മക്കളുണ്ട്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.

Read More