ബെംഗളൂരു: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ബംഗളൂരു ജെയിന്‍ കോളജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.
Read MoreTag: Latestnews
നാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.
Read Moreനളിൻ കുമാർ കട്ടീലിന്റെ കാർ പോലീസ് തടഞ്ഞു
ബെംഗളൂരു:ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ സഞ്ചരിച്ച കാര്‍ പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞ് പരിശോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചര്‍മ്മാഡി ചെക് പോസ്റ്റിലാണ് തടഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ചര്‍മ്മാഡി ചുരം വഴി വരുകയായിരുന്നു നളിന്‍ കുമാര്‍. ഇദ്ദേഹത്തെ അനുധാവനം ചെയ്ത ബിജെപി ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സുദര്‍ശന്റെ കാര്‍, അകമ്പടി സേവിച്ച അഞ്ച് പോലീസ് വാഹനങ്ങള്‍ എന്നിവയും എച്ച് ബി ജയകീര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍…
Read Moreസ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല, ചിക്ക്പേട്ടിൽ ഗംഗാംബിക പത്രിക നൽകി
ബെംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പെ കോണ്‍ഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാര്‍ജുന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറാണ് ഗംഗാംബികെ. ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍ഗ്രസില്‍ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാര്‍ജുനിന് പുറമെ, മുന്‍ എം.എല്‍.എ ആര്‍.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍…
Read Moreമുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.
Read Moreമുഖ്യമന്ത്രി സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം
ബെംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം. ഉഡുപ്പിയിലെ ഹെലിപാഡിന് സമീപം ചെറിയ തീപിടുത്തമാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി ബൊമ്മെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടുപ്പിയിലെ താൽക്കാലിക തുറന്ന മൈതാനത്താണ് സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. റോട്ടറുകളുടെ മർദ്ദം മൂലമാണ് പുക വന്നതെന്നും തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത സ്ഥലത്ത് നിന്ന് 300 മീറ്റർ ചുറ്റളവിൽ തീ പടർന്നുവെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നിസ്സാരമാണെന്നും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകർണാടകയിൽ മുസ്ലിം വിഭാഗ സംവരണം ഒഴിവാക്കിയ നടപടി വിമർശിച്ച് കോടതി
ന്യൂഡൽഹി: കര്‍ണാടകത്തില്‍ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനില്‍ക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള…
Read Moreപ്രധാന മന്ത്രിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് പ്രവർത്തകർ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്. ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ…
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് കഗൊഡു തിമ്മപ്പയുടെ മകൾ ബിജെപി യിൽ
ബെംഗളൂരു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ.രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതൻ തിമ്മപ്പ മകളുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചു. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഏറെ ശ്രമം നടത്തിയിരുന്നു. ‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ -തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര…
Read Moreക്ഷേത്രോത്സവത്തിൽ മുസ്ലിം വ്യാപാരികൾക്കുള്ള വിലക്ക് എതിർത്ത എംഎൽഎ പുറത്ത്
ബെംഗളൂരു:ക്ഷേത്രോത്സവങ്ങളിലും മറ്റു പരിപാടികളിലും മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത് എതിര്‍ത്ത ബെല്‍ഗാം മണ്ഡലം എംഎല്‍എ അനില്‍ എസ് ബനകെക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. അദ്ദേഹത്തിന്റെ അനുയായികള്‍ ബുധനാഴ്ച ബെളഗാവി റാണി ചെന്നമ്മ സര്‍കിളില്‍ സമ്മേളിച്ച് പാർട്ടി നേതൃത്വത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. രോഗാതുര മനസുകള്‍ക്ക് വഴങ്ങി വികസന വിധാതാവായ എംഎല്‍എയെ തഴഞ്ഞതിന് എതിരെയാണ് പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം ഉത്സവ പരിസരത്ത് മുസ്ലിംകള്‍ ഉള്‍പെടെ ഹിന്ദു ഇതര കച്ചവടക്കാര്‍ക്ക് വിലക്കുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അനില്‍ ബെനകെ കടുത്ത ഭാഷയില്‍…
Read More