ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കമിതാക്കള്‍ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കുകള്‍ ഏർപ്പെടുത്തിയത്. 300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാര്‍ഡുകള്‍ റോന്തുചുറ്റുകയും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാര്‍ക്കിന്റെ അന്തരീക്ഷം കുട്ടികള്‍ക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളെന്നും പാര്‍ക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…
Read MoreTag: Latestnews
സീറോ ട്രാഫിക് തുണച്ചു, രോഗിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു: ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സക്രെബൈല്‍ എലിഫന്‍റ് ക്യാമ്പിലെ ഡോക്‌ടര്‍ വിനയ്‌യെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയില്‍ നിന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിന് പോകാന്‍ പ്രത്യേക വഴിയൊരുക്കി സീറോ ട്രാഫിക്കിലൂടെയാണ് വിനയ്‌യെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുന്‍പാണ് വിനയ്‌യെ കാട്ടാന ആക്രമിച്ചത്. ഡോ.വിനയ്‌യെ കൂടുതല്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം ശിവമോഗയില്‍ എത്തിയിരുന്നു. വിനയ്‌യെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ രണ്ട് ആംബുലന്‍സുകളും എത്തിയിരുന്നു. ഒരു ആംബുലന്‍സില്‍ മരുന്നുകളും മറ്റൊരു ആംബുലന്‍സില്‍ ഡോക്‌ടര്‍…
Read Moreബിജെപി യിൽ സീറ്റ് വിവാദവും രാജിയും തുടരുന്നു
ബെംഗളൂരു: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രവര്‍ത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടുമില്ല. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിയ്ക്കുന്ന ഷിഗോണ്‍ മണ്ഡലമുള്‍പ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ്…
Read Moreബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് മെയ് അവസാനത്തോടെ
ബെംഗളുരു:ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സര്‍വിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികള്‍ ഉപയോഗിച്ചായിരുന്നു ഇത്. കര്‍ണാടകയില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബര്‍ മുതല്‍ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍…
Read Moreമദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് ; ഭീകര വിരുദ്ധ സെൽ
ബെംഗളുരു:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്സ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ…
Read Moreരണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി
ബെംഗളൂരു: 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ശേഷം ബിജെപി ബുധനാഴ്ച 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്നഗിരി ദേശീയ മാടൽ വിരൂപാക്ഷപ്പ പുറമേ ഏഴു സിറ്റിങ് എംഎൽഎ മാർക്കാണ് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചത്. രണ്ടാം പട്ടികയിൽ രണ്ട് വനിതകളാണുള്ളത്. ഈ പട്ടികയോടെ 224 സീറ്റുകളിൽ 212 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കി 12 പേരുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
Read Moreബി എസ് സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധം
ബെംഗളുരു: 2023-2024 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം. 498 അംഗീകൃത നഴ്സിംഗ്…
Read Moreസീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് മന്ത്രി
ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ട്ടിയെ സേവിച്ച് ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ’, തൊണ്ടയിടറി കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ്…
Read Moreയുവതിയെ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കുടുംബിനിയായ യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ ബെട്ടമ്പാടിയില്‍ പുണ്യശ്രീയാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് പുരുഷോത്തമന്റെ ബെല്‍ത്തങ്ങാടി പുടുവെട്ടുവിലെ വീട്ടില്‍ നിന്ന് മാതൃവീട്ടിലേക്ക് വന്നതായിരുന്നു പുണ്യ. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം അമ്മായിക്ക് ഫോണ്‍ ചെയ്ത് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചതായി പറയുന്നു. രണ്ട് മക്കളുണ്ട്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.
Read More69 തടാകങ്ങൾക്ക് 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 69 തടാകങ്ങൾ ശുദ്ധീകരിച്ച് പുതുജീവൻ നൽകാൻ 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി. വേനലിൽ തടാകങ്ങളിൽ നിന്നും മലിന ജലം ടാങ്കറിൽ വീട്ടിൽ എത്തിയതിന് നഗരവാസികൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ബിബിഎംപി യുടെ നടപടി. വെള്ളം അകത്തേക്കും പുറത്തേക്കും ഒഴുകുന്നതിനുള്ള മാർഗങ്ങളും ഇതിന്റെ ഭാഗമായി നടത്തും. ചിക്കബേഗൂർ, ബെല്ലാഹള്ളി, ശ്രീനിവാസപുര ഉൾപ്പെടെയുള്ള തടാകങ്ങൾ ആണ് നവീകരിക്കുന്നത്.
Read More