ബി എസ് സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധം 

ബെംഗളുരു: 2023-2024 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീ‍ക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം. 498 അംഗീകൃത നഴ്സിംഗ്…

Read More

സിഇടി ഇന്ന് മുതൽ 18 വരെ, പരീക്ഷ എഴുതുന്ന വീഡിയോ റെക്കോർഡ് ചെയ്യും 

ബെംഗളൂരു: കർണാടകയിലെ എഞ്ചിനീയറിംഗ്, ഫാർമസി, വെറ്ററിനറി, അഗ്രികൾചർ തുടങ്ങിയ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഇന്ന് മുതൽ 18 വരെ നടക്കും. പരീക്ഷ ക്രമക്കേട് കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന്റെ വീഡിയോ ഈ വർഷം മുതൽ റെക്കോർഡ് ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ അറിയിച്ചു. 216525 പേര് ഇക്കുറി പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 486 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഇന്ന് ബയോളജി, കണക്ക് പരീക്ഷകൾ ആണ് നടക്കുന്നത്.

Read More
Click Here to Follow Us