സീറ്റ്‌ നൽകിയില്ല, പൊട്ടികരഞ്ഞ് എംഎൽഎ

ബെംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച്‌ ബിജെപി. ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്‍മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച്‌ തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍…

Read More

ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലിയാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷനിൽ എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Read More

വിഷു, കേരള കർണാടക ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കും 

ബെംഗളൂരു: വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ ഓടിക്കും. വെള്ളിയാഴ്ച 11 സർവീസ് കൂടി പുതിയതായി അനുവദിച്ചിരുന്നു. ഇതോടെ കർണാടക ആർട്ടിസി സ്പെഷ്യലുകൾ 42 ആയി. എറണാകുളം 5, തൃശ്ശൂർ 6, പാലക്കാട് 5, കണ്ണൂർ 14, കോട്ടയം 4, കോഴിക്കോട് 6 എന്നിങ്ങനെയാണ് അധിക സർവീസുകൾ. ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും മൈസൂരുവിലേക്കും എറണാകുളത്തേക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ആവശ്യാനുസരണം ഇനിയും സർവീസുകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Read More

കോലിയുടെ മകൾക്കും അനുഷ്കയ്ക്കുമെതിരെ ഭീഷണി, കേസ് കോടതി റദ്ദാക്കി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്. പ്രതിയായ രാംനഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്‍കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി. ജസ്റ്റിസ് എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2021 ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്‌ക…

Read More

വീടിന് മുന്നിൽ നായ മലമൂത്ര വിസർജ്ജനം നടത്തിയതിന്റെ പേരിൽ വഴക്ക്, അയൽക്കാരനെ തല്ലിക്കൊന്നു

ബെംഗളൂരു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ അയൽക്കാർ ചേർന്ന് കൊലപ്പെടുത്തി. 68കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. 38കാരനായ രവി കുമാര്‍, 28കാരിയായ പല്ലവി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രവികുമാറിന്‍റെയും പല്ലവിയുടേയും നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. സോളദേവനഹള്ളിയിലെ ഗണപതി നഗറിലാണ് മുനിരാജുവിന്‍റെ വീട്. ഇയാളുടെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്. മുനിരാജുവിന്‍റെ മകന്‍ മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം…

Read More

സംസ്ഥാനത്തെ സ്ത്രീകൾ ബിജെപി യ്ക്കൊപ്പം നിൽക്കും ; വാനതി ശ്രീനിവാസൻ

ബെംഗളൂരു: ബിജെപിയെ പിന്തുണയ്‌ക്കാത്ത ഒരു സ്ത്രീപോലും സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് മഹിളാ മോര്‍ച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസന്‍. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും വാനതി ശ്രീനിവാസന്‍ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ ബിജെപിക്കൊപ്പമാകും നില്‍കുന്നതെന്നും വാനതി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരെ കേന്ദ്രീകരിച്ചായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ സ്‌കീമുകളിലെയും ഗുണഭോക്താക്കളില്‍ ഏറിയപങ്കും സ്ത്രീകളുടെതാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സംസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വാനതി ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടക…

Read More

മുൻ പോലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുന്‍ പോലീസ് കമ്മീഷണര്‍ ബിജെപി സ്ഥാനാര്‍ഥി. ബെംഗളൂരു മുന്‍ പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ആണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചാംരാജ്പേട്ടില്‍ നിന്നാല്‍ റാവു ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍‍പ്പണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കര്‍ റാവു ദര്‍ശനം നടത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവു, തുടര്‍‍ന്ന് രാജിവച്ച്‌ മാര്‍ച്ച്‌ ഒന്നിനാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം…

Read More

മദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്

ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും. ചെറിയ അളവില്‍ കഴിച്ച്‌ തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത…

Read More

കുടുംബത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ കുടുംബത്തെ കുറിച്ച്‌ തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ ടീസര്‍ കണ്ടെന്ന് അവതാരക പറയുന്നതിന് മറുപടിയായാണ് ഷൈന്‍ കുടുംബത്തെ കുറിച്ച്‌ പറയുന്നത്. ‘കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.…

Read More

യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്

ബെംഗളൂരു: പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്. ഭരിക്കുന്ന പാര്‍ട്ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപ്പറാക്കി..’, കര്‍ണാടക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല’, യെദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.

Read More
Click Here to Follow Us