സംസ്ഥാനത്തെ സ്ത്രീകൾ ബിജെപി യ്ക്കൊപ്പം നിൽക്കും ; വാനതി ശ്രീനിവാസൻ

ബെംഗളൂരു: ബിജെപിയെ പിന്തുണയ്‌ക്കാത്ത ഒരു സ്ത്രീപോലും സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് മഹിളാ മോര്‍ച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസന്‍.

രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും വാനതി ശ്രീനിവാസന്‍ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ ബിജെപിക്കൊപ്പമാകും നില്‍കുന്നതെന്നും വാനതി കൂട്ടിച്ചേര്‍ത്തു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരെ കേന്ദ്രീകരിച്ചായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ സ്‌കീമുകളിലെയും ഗുണഭോക്താക്കളില്‍ ഏറിയപങ്കും സ്ത്രീകളുടെതാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സംസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വാനതി ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കായുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

224 സീറ്റുകളില്‍ 189 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts