മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം

ബെംഗളൂരു: അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഐഎംഐഎമ്മുമായി മാത്രമല്ല, മറ്റു ചില കക്ഷികളുമായും ജെഡിഎസ് ചര്‍ച്ച നടത്തി വരികയാണെന്ന് കുമാരസ്വാമി പറഞ്ഞു. മജ്‌ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഏതൊക്കെ സീറ്റ് നല്‍കാം എന്ന ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കിയാല്‍ സഖ്യം സംബന്ധിച്ച്‌ തീരുമാനമാകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളിലും അദ്ദേഹം പ്രതികരിച്ചു. നേരത്തെ…

Read More

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി കേരള പോലീസ് ബെംഗളൂരുവിൽ

ബെംഗളൂരു:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിൽ. സ്വപ്ന സുരേഷ് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായാണ് പോലീസ് ബെംഗളൂരുവിൽ എത്തിയത്. തളിപ്പറമ്പ് എസ്.എച്ച്‌.ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക. സ്വപ്നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Read More

ക്ഷേത്രത്തിൽ നിന്നും 14 ലക്ഷം കവർന്നു, കള്ളനെ പിടികൂടാൻ ആവാതെ പോലീസ്

ബെംഗളൂരു: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. യെലഹങ്ക ന്യൂ ടൗണിലെ ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതന്‍ മോഷ്ടിച്ചു കൊണ്ട് പോയത്. രണ്ട് പെട്ടികള്‍ തകര്‍ത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര കവാടത്തില്‍ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച…

Read More

റോയല്‍ ചലഞ്ചേ‍ഴ്സ് ബെംഗളൂരു ആരാധികയുടെ കരച്ചിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക‍ഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധിക പൊട്ടിക്കരയുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും വലിയ രീതിയിൽ ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ നിരാശയായ നില്‍ക്കുന്ന ദൃശ്യവും സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധേയമായി.

Read More

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും ; മുൻ മുഖ്യമന്ത്രി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിക്കെതിരെ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാര്‍ പരസ്യമായി രംഗത്തെത്തി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നാല്‍വദിനെ 21,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്?’…

Read More

കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം, പ്രഖ്യാപനവുമായി കുമാരസ്വാമി

ബെംഗളൂരു: കർഷകരുടെ മക്കളുടെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും ചടങ്ങിൽ സംസാരിച്ച കുമാരസ്വാമി പറഞ്ഞു. പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ രണ്ട് ലക്ഷം രൂപ നൽകണം. ഇത് നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന…

Read More

എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കു മരുന്ന് എം .ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) എന്ന യുവവാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഈശ്വരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാട്ടി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചാണ് ജെ പി നദ്ദയ്ക്ക് ഈശ്വരപ്പ കത്ത് നല്‍കിയത്. ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് കൂടി സീറ്റ് നല്‍കണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി. ഒരു കുടുംബത്തില്‍ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കാനാകില്ലെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തു. മക്കള്‍ രാഷ്ട്രീയം തുടരുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക്…

Read More

സുദീപിന്റെ ചിത്രങ്ങൾക്ക് വിലക്കില്ല, നടന് പ്രചാരണത്തിനിറങ്ങാം ; തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന്‍ കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. താരം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമ്പോള്‍ നടന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read More

ടിക്കറ്റ് നിഷേധിച്ചു, കോൺഗ്രസ്‌ നേതാവ് ബിജെപി യിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കലഘടഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.എല്‍.സി നാഗരാജ് ചബി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ ചബിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡിനാണ് ടിക്കറ്റ് നല്‍കിയത്. ഇസ്മായില്‍ തമത്ഗറിനെ തഴഞ്ഞ് ധാര്‍വാഡില്‍ മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ടിക്കറ്റ് നല്‍കിയത് മുസ്ലീം നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.…

Read More