മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം

ബെംഗളൂരു: അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എഐഎംഐഎമ്മുമായി മാത്രമല്ല, മറ്റു ചില കക്ഷികളുമായും ജെഡിഎസ് ചര്‍ച്ച നടത്തി വരികയാണെന്ന് കുമാരസ്വാമി പറഞ്ഞു.

മജ്‌ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഏതൊക്കെ സീറ്റ് നല്‍കാം എന്ന ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കിയാല്‍ സഖ്യം സംബന്ധിച്ച്‌ തീരുമാനമാകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളിലും അദ്ദേഹം പ്രതികരിച്ചു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

നേരത്തെ മജ്‌ലിസ് പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷന്‍ ഉസ്മാന്‍ ഗനിയും ജെഡിഎസുമായുള്ള സഖ്യ ചര്‍ച്ച സംബന്ധിച്ച്‌ വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 25 മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമി പറയുന്നത് മൂന്നോ നാലോ സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ്.

കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് നേരത്തെ ജെഡിഎസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കുമാരസ്വാമി പറയുന്നത് മറ്റൊന്നാണ്. ചില സീറ്റുകളില്‍ സഖ്യമുണ്ടാക്കി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കുക എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts