ലാസ: ബാലന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ബുദ്ധ ആത്മീയാചാര്യന്‍ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറഞ്ഞത്. അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാന്‍ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും…
Read MoreTag: Latestnews
സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്‍പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.…
Read Moreരാഷ്ട്രീയ പാർട്ടികളെ വിലക്കി വീടിന്റെ ഗേറ്റിൽ ബോർഡ്
ബെംഗളൂരു: സുള്ള്യ മണ്ഡലത്തിലെ വീടിന്റെ ഗേറ്റില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ്. സുള്ള്യ അജ്ജവറയില്‍ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ് ഞായറാഴ്ച ബോര്‍ഡ് കെട്ടിവെച്ചത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി തന്റെ കൃഷിഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയതായി ഗോപാലകൃഷ്ണ പറഞ്ഞു. ആ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. മഴയില്‍ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്. മന്ത്രികൂടിയായ മണ്ഡലം എംഎല്‍എ, ഗംഗ…
Read Moreതോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ
ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ…
Read Moreകടുവ സാങ്കേതത്തിലൂടെ പ്രധാനമന്ത്രിയുടെ ജംഗിൾ സഫാരി ചിത്രങ്ങൾ വൈറൽ
ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ 50ാം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ, സഫാരി സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മിഡിയയില്‍ വൈറലായി.നിലഗിരി ജില്ലയിലെ മുതുമലയിലെ ആനക്യാംപും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രാവിലെ 7.20ഓടെയാണ് പ്രധാനമന്ത്രി മെലുകമ്മനഹള്ളിയിലെ ഹെലിപാഡിലിറങ്ങി ബന്ദിപ്പൂരിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കാക്കി പാന്റും ഷര്‍ട്ടും കോട്ടും കറുത്ത തൊപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. രാവിലെ 7.45ന് ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ സഫാരി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന…
Read Moreരാഹുലിന്റെ കോലാർ സന്ദർശനം 16 ലേക്ക്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ 25 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് സൂചന. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദര്‍ശനത്തീയതി മാറ്റി വെച്ചത്.
Read Moreബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. 39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്…
Read Moreറീൽസ് എടുക്കാമെന്ന് പറഞ്ഞ് യുവാവിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ
ബെംഗളുരു: റീല്‍ നിര്‍മ്മിക്കാനെന്ന വ്യാജേനെ പ്രതിശ്രുത വരന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ പതിനേഴുകാരി പോലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ റാണബെന്നൂര്‍ നഗരത്തിലെ ഓം പബ്ലിക് സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകായാണെന്ന് പോലിസ് അറിയിച്ചു. മറ്റൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി പോലീസ് കണ്ടെത്തി. മാര്‍ച്ച് മൂന്നിന് പെണ്‍കുട്ടിയും പരിക്കേറ്റ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. അതിന് ശേഷം യുവാവിനെ ഇല്ലാതാക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗൗഡയെ…
Read Moreശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…
Read Moreരാഹുൽ ഗാന്ധി കോലാറിൽ എത്തില്ല? പ്രഖ്യാപനം വെറുതെയായോ?
ബെംഗളുരു: രാഹുല്‍ കോലാറില്‍ എത്തില്ല എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു. രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ്…
Read More