മദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്

ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും.

ചെറിയ അളവില്‍ കഴിച്ച്‌ തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്യും.

എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത മദ്യപാനത്തെ തുടര്‍ന്നാണ് ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

കൊകോയുടെ ഉടമസ്ഥ മദ്യപാനിയായിരുന്നു. എല്ലാ ദിവസവും രാത്രി മദ്യപിക്കും. ആവസാനം ഒഴിച്ചുവെച്ച ഗ്ലാസ് അവിടെ തന്നെ വച്ചാണ് ഉറങ്ങുക. ആ മദ്യം കുടിക്കുക കൊകോ പതിവാക്കി. പിന്നാലെ മദ്യത്തിന് അഡിക്റ്റ് ആകുകയായിരുന്നു. താമസിയാതെ ഉടമസ്ഥന്‍ മരണപ്പെട്ടു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ഉടമസ്ഥന്‍ മരിച്ചതോടെ ബ്രിട്ടനിലെ വുഡ്സൈഡ് ആനിമല്‍ വെല്‍ഫയര്‍ ട്രസ്റ്റ് നായകളെ ഏറ്റെടുക്കുകയായിരുന്നു. കൊകോയ്ക്കൊപ്പമുള്ള നായ പെട്ടെന്ന് മരിച്ചുപോകുകയായിരുന്നു. പിന്നാലെ കൊകോയെ ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts