സംസ്ഥാനത്തെ പാൽ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം…

Read More

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിന് മിനിറ്റുകൾ മാത്രം 

ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും. നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു…

Read More

കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഷെട്ടാർ

ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തി ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍‌ന്നാണ് ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.

Read More

ഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി

ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.…

Read More

കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി 

ബെംഗളൂരു:ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദാനിയെ കുറിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച്‌ മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച്‌ സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച്‌ സംസാരിക്കാന്‍…

Read More

ഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്. ഹിജാബ് വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്…

Read More

ദളിത്‌ പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു

ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി. മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍…

Read More

25 ഇടത്ത് തോൽക്കാൻ തയ്യാറായിക്കോ, ബിജെപിക്ക് ഷെട്ടാറിന്റെ ഭീഷണി

ബെംഗളൂരു: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി. അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍…

Read More

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സി യും വീണ്ടും നേർക്കു നേർ

kerala blasters

കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്‌പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയന്റാണ്.

Read More

നടൻ ചേതൻ അഹിംസയുടെ ഒസിഐ കാർഡ് റദ്ദാക്കി

ബെംഗളൂരു: അറസ്റ്റിലായ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഹിന്ദുത്വത്തെക്കുറിച്ച്‌ വിദ്വേഷപരാമര്‍ശം നടത്തിയതിനാണ് ഇദ്ദേഹത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലുള്ള നടന്‍ ‘ഇന്നലെ, അംബേദ്കര്‍ ജയന്തി ദിനത്തില്‍ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു. ഹിന്ദുത്വ എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

Read More
Click Here to Follow Us