വിദ്വേഷ പ്രസ്താവനയുമായി കെ. എസ് ഈശ്വരപ്പ

ബെംഗളൂരു: 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികൾ തകർത്ത് അവിടെ ക്ഷേത്രങ്ങൾ പണിയുമെന്നും ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിൽ ബി.ജെ.പിയുടെ വിജയസങ്കൽപ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയിൽ വിശ്വനാഥ ക്ഷേത്രവും മഥുരയിൽ കൃഷ്ണക്ഷേത്രവും തകർത്താണ് പള്ളികൾ നിർമിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു. അയോധ്യയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തുടർന്ന്, കോൺഗ്രസിന് എതിരെ വിമർശനമുയർത്തിയ…

Read More

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 9 മുതൽ, റിസൾട്ട്‌ മെയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

Read More

ത്രിപുരയിലെ വിജയം കേരളത്തിലും ആവർത്തിക്കും ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി…

Read More

അമിത് ഷായുടെ സന്ദർശനം, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാന സന്ദർശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ നേടിയ വൻവിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ആണ് ഇപ്പോൾ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർഭരണമാണ് പാർട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബെള്ളാരി റോഡ്, ഹെബ്ബാല ജങ്ഷൻ, മേഖ്രി, കെആർ സർക്കിൾ, ദേവനഹള്ളി ഹൈവേ, കാവേരി തിയേറ്റർ ജംഘ്ഷൻ, രമണ മഹർഷി റോഡ്, രാജ്ഭവൻ റോഡ്, ഇൻഫെൻട്രി റോഡ്,…

Read More

നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് 2 മരണം

ബെംഗളൂരു: നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. ഹുളിത്തലയിൽ അശ്വിൻ കുമാർ, ഗോണിക്കൊപ്പയിലെ ബഡഗരക്കേരിയിൽ വേലു എന്നിവരാണ് മരിച്ചത്. സഹോദരനൊപ്പം കൃഷിയിടത്തിൽ വിളവെടുപ്പിനായി പോയ സമയത്താണ് അശ്വിന് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിർമ്മാണ തൊഴിലാളിയായ വേലു ഭാര്യയ്‌ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read More

ശിവമോഗ വിമാനത്താവളം ഇന്ന് പ്രധാന മന്ത്രി നാടിന് സമർപ്പിക്കും

ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാന മന്ത്രി ഇന്ന് രാവിലെ 11.45 ന് നാടിന് സമർപ്പിക്കും. ശിവമോഗയിൽ നിന്ന് 8.8 കിലോ മീറ്റർ അകലെ താമരയുടെ രൂപത്തിൽ നിർമ്മിച്ച പാസഞ്ചർ ടെർമിനൽ ഉൾപ്പെടെ 450 കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിമാനത്താവളമാണിത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. മൂന്നു മാസത്തിടെ പ്രധാന മന്ത്രിയുടെ കർണാടകയിലെ അഞ്ചാമത്തെ സന്ദർശനം ആണിത്.

Read More

മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം, ബെംഗളൂരു സ്വദേശിനി അറസ്റ്റിൽ

മാഹി: മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സബ് ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാ മസാജ് സെന്ററില്‍ പെണ്‍വാണിഭം. തിരുമ്മല്‍ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പില്‍ വീട്ടില്‍ ഷാജിയെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. തിരുമ്മല്‍ കേന്ദ്രം സിഐ ശേഖര്‍ അടച്ചുപൂട്ടിച്ചു.മസാജ് സെന്ററിന്റെ പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച്‌ വാണിഭം നടത്തിയത്. കര്‍ണാടക, ആസാം, മണിപ്പൂര്‍,…

Read More

ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി 

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട്‌ പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

തീവണ്ടിയിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിക്കന്ദരാബാദ്-ബെളഗാവി പ്രത്യേക തീവണ്ടിയില്‍ വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച രാത്രി 9.30-നാണ് സിക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച്‌ ദേവരംപള്ളി സ്വദേശിയായ ബാലരാജു എന്നയാള്‍ തീവണ്ടിയില്‍ ബോംബുള്ളതായി സംശയം അറിയിച്ചത്. തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നുപേര്‍ പറയുന്നത് കേട്ടുവെന്നായിരുന്നു ബാലരാജു പറഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ പോലീസ് തീവണ്ടിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Read More

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെസി വേണുഗോപാൽ 

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ വേണുഗോപാൽ എഴുതിയ കുറിപ്പിലൂടെ…

Read More
Click Here to Follow Us