തീവണ്ടിയിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിക്കന്ദരാബാദ്-ബെളഗാവി പ്രത്യേക തീവണ്ടിയില്‍ വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച രാത്രി 9.30-നാണ് സിക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച്‌ ദേവരംപള്ളി സ്വദേശിയായ ബാലരാജു എന്നയാള്‍ തീവണ്ടിയില്‍ ബോംബുള്ളതായി സംശയം അറിയിച്ചത്. തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നുപേര്‍ പറയുന്നത് കേട്ടുവെന്നായിരുന്നു ബാലരാജു പറഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ പോലീസ് തീവണ്ടിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Read More
Click Here to Follow Us