ബെംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്ക് ലഹരി കടത്ത് 4 യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. യുവാക്കൾ പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് കൊണാജെ പോലീസ് പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍,…

Read More

കോവിഡ് പ്രതിരോധ തയ്യാറെടുപ്പ് ; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രിൽ സംഘടിപ്പിച്ചു 

ന്യൂഡൽഹി : കോവിഡ് അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രില്‍ സംഘടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകള്‍, ഓക്സിജന്‍– വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിശോധിച്ചു. മ്യാന്മറില്‍നിന്നും ബാങ്കോക്കില്‍നിന്നും എത്തിയ രണ്ടു പേര്‍ക്ക് വീതമാണ് രോഗം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ദുബായ്, കോലാലംപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും കണ്ടെത്തി. കര്‍ണാടകത്തില്‍ തിയറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിര്‍ബന്ധമാക്കി. 24 മണിക്കൂറിനുള്ളില്‍ 196 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍…

Read More

ഒന്നൊഴിയും മുൻപേ അടുത്ത വിവാദവുമായി ബിജെപി എം. പി

ബെംഗളൂരു: ഒന്നൊഴിയും മുൻപ് അടുത്ത വിവാദത്തിന് തിരി കൊളുത്തി ബിജെപി എം. പി. കുട്ടികളെ മിഷനറി സ്കൂളുകളിൽ പഠിപ്പിച്ചാൽ അവർ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുമെന്നാണ് ബിജെപി എംപിയുടെ പുതിയ പ്രസ്താവന. മിഷനറി സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങൾക്കായി വൃദ്ധസദനങ്ങളുടെ വാതിൽ തുറക്കുകയാണ്. കുട്ടികൾ നിങ്ങളുടേത് ആകില്ല, നിങ്ങളുടെ സംസ്കാരവും ആകില്ല. അവർ വൃദ്ധസദനങ്ങളുടെ സംസ്കാരത്തിൽ വളരുകയും സ്വാർത്ഥരാകുകയും ചെയ്യും- പ്രഗ്യാ സിംഗ് പറഞ്ഞു.  ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു  അവർ . ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാൻ ഹിന്ദുക്കൾക്ക് അവസരമുണ്ടെന്നും അവർ പറഞ്ഞു.

Read More

13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ തുടങ്ങും ; ട്രാഫിക് കമ്മീഷണർ 

ബെംഗളൂരു: പ്രീ പെയ്ഡ് ഓട്ടോ ആറ് മെട്രോ സ്റ്റേഷനുകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പോലീസ്. എം. ജിറോഡ് മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ ആരംഭിച്ച കൗണ്ടറുകൾ വിജയം കണ്ടാണ് ഈ നീക്കം. വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങി നഗരത്തിൽ 13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ എം. എ സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച മുഴുവൻ കൗണ്ടറുകളും തുറന്ന് പ്രവർത്തിച്ച് ഗതാഗതം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അറുതി വരും ; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് പോലുള്ള സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയാൽ സദാചാര ഗുണ്ടായിസം എങ്ങനെ അവസാനിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്ലിൽ ജലീൽ കഴിഞ്ഞ ദിവസം രാത്രി സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി മരിച്ച സംഭവം നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് യു. ടി ഖാദർ ഉന്നയിച്ചതിനെ തുടർന്നുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

Read More

ഡബിൾ ഡക്കർ മെട്രോ മേൽപ്പാലം അടുത്ത വർഷം മാർച്ചോടെ പണി പൂർത്തിയാക്കും 

ബെംഗളൂരു: സിൽക്ക് ബോർഡ് – റാഗിഗ്ഗുഡ നമ്മ മെട്രോ ഡബിൾ ഡക്കർ മേൽപാലത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും. 3.3 കിലോ മീറ്റർ നീളമുള്ള പാലത്തിന്റെ പണി വേഗം പൂർത്തിയാക്കി ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്. മുകളിലൂടെ മെട്രോ ട്രെയിനും താഴെ വാഹനങ്ങളും കടന്നു പോകുന്ന മേൽപ്പാലം ബെംഗളൂരുവിൽ തന്നെ ഇത് ആദ്യത്തേത് ആണ്. കഴിഞ്ഞ ജൂണിൽ പാലത്തിന്റെ പണി പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അടക്കം കാലതാമസം നേരിട്ടതോടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

Read More

അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ ബസുകളെ പൂട്ടി ഗതാഗത വകുപ്പ്

ചെന്നൈ : ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് 49 സ്വകാര്യ ബസുകൾക്ക് എതിരായ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകളിൽ നിന്ന് 92,500 രൂപ പിഴ ചുമത്തി. ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 23ന് ചെന്നൈയിലെ പോരൂർ, കണ്ടൻചാവടി തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത വകുപ്പ് മിന്നൽ പരിശോധന നടത്തി. ഓമ്‌നി ബസുകൾ അധികമായി ചാർജ് ഈടാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് പണം തിരികെ നൽകിയതായി…

Read More

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖല കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം ; ഉദ്ധവ് താക്കറെ 

ബെംഗളൂരു: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെളഗാവി മേഖലയുമായി ബന്ധപ്പെട്ടതാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം. ഇത് ഭാഷയുടെയും അതിർത്തിയുടെയും പ്രശ്‌നമല്ലെന്നും മാനവികതയുടെ പ്രശ്‌നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിർത്തി ഗ്രാമങ്ങളിൽ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്നു. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറത്തിയാണെന്നും ഉദ്ദവ് സൂചിപ്പിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഒരു വാക്കുപോലും…

Read More

വിവാദ പ്രസ്താവനയുമായി ബിജെപി എം. പി

ശിവമോഗ: ഒരു മത വിഭാഗക്കാരോട് മാത്രം വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കാൻ പ്രഗ്യ ആഹ്വാനം ചെയ്തു. “തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോർത്തർക്കും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്.  നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു, പ്രഗ്യാസിംഗ് വ്യക്തമാക്കി.

Read More

കുഞ്ഞിന് പാൽ നൽകാൻ സാധിക്കുന്നില്ല, യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു :കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.…

Read More