ബെംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്. അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബെള്ളാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്ഢി 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു. ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നതു പോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി…
Read MoreTag: latest news
തുടക്കം 85 ആടുകളിൽ നിലവിൽ 25000 ആടുകൾ, കർഷകനെ തേടി പുരസ്‌കാരമെത്തി
ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം. യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്‍ഷകന്‍. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍…
Read Moreമംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞയും മദ്യനിരോധനവും
മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ചേർന്ന് ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്. ഓട്ടോറിക്ഷ സ്‌ഫോടനം, തുടര്‍ കൊലപാതകങ്ങള്‍ എന്നിവ മംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന സാഹചര്യമാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, മംഗളൂരുവില്‍…
Read Moreമംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി…
Read Moreക്രിസ്മസ് ആഘോഷം, സ്വകാര്യ ബസ് ബെംഗളൂരു യാത്ര റദ്ദാക്കി
പത്തനംതിട്ട: മദ്യലഹരിയില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ് മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായി. ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍…
Read Moreകണ്ണിൽ നിന്നും വീഴുന്നത് കൽകഷ്ണങ്ങൾ, ചികിത്സ തേടി യുവതി
ബെംഗളൂരു: കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി മൈസൂരു ജില്ലയിലെ ഹുന്‍സൂരുവിൽ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച് ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി. വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരുവിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത്…
Read Moreവായ്പയെടുക്കൂ, അധികാരത്തിൽ എത്തിയാൽ എഴുതി തള്ളാം, കർഷകരോട് കർണാടക എം.എൽ.എ
ബെംഗളൂരു: സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യയും ജെഡി(എസ്) എംഎല്‍എയുമായ അനിത കുമാരസ്വാമി. കര്‍ഷകര്‍ക്ക് ആവശ്യമുള്ളത്ര വായ്പയെടുക്കാന്‍ അഭ്യര്‍ത്ഥിച്ച അനിത 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളുമെന്നും വാഗ്ദാനം ചെയ്തു. “അധികാരത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ എത്ര വേണമെങ്കിലും വായ്പയെടുക്കുക. 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളും. ഒരു പ്രശ്നവുമില്ല”- ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് അനിത കുമാരസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന…
Read Moreബെംഗളൂരു- മൈസൂരു പാതയ്ക്ക് കാവേരി എക്സ്പ്രസ്സ് വേ എന്ന് പേരു നൽകണമെന്ന് എം. പി പ്രതാപ് സിംഹ
ബെംഗളൂരു: മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേക്ക് ‘കാവേരി എക്സ്പ്രസ് വേ’ എന്ന് പേരുനല്‍കണമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ, ഗംഗ എക്സ്പ്രസ് വേ, മധ്യപ്രദേശിലെ നര്‍മദ എക്സ്പ്രസ് വേ എന്നിവയുടെ മാതൃകയില്‍ കര്‍ണാടകയിലെ പുതിയ പാതയെ ‘കാവേരി എക്സ്പ്രസ് വേ’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം. പി യുടെ ആവശ്യം. ഇതുസംബന്ധിച്ച് കേന്ദ്ര ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി. 119 കിലോമീറ്റര്‍, പത്തുവരി പാതയായ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം വെറും 90…
Read Moreബെംഗളൂരു- കണ്ണൂർ ബസുകളിൽ പകൽകൊള്ള
ബെംഗളൂരു: അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രാ നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികള്‍ക്ക് പിന്നാലെ സ്വകാര്യ ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്‌മസിന് തലേന്ന് ഇത് പത്തിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.…
Read Moreയുവതിയും മകളും മുങ്ങി മരിച്ചു
ബെംഗളൂരു: ചിക്കമംഗളൂരുവിലെ വദ്ദരഹള്ളി തടാകത്തില്‍ യുവതിയും മകളും മുങ്ങിമരിച്ചു. പ്രദേശവാസിയായ ശോഭ, മകള്‍ വര്‍ഷ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശോഭയുടെ മൂത്തമകന്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. പശുവിനെ തടാകത്തിന്റെ മറുകരയില്‍ മേയാന്‍ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വര്‍ഷ തടാകത്തിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും പെട്ടു. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read More