ബെംഗലൂരു : സില്‍ക്ക് ബോര്‍ഡ് ട്രാഫിക്ക് ദുരിതത്തെ കുറിച്ച് കൂടുതല്‍ പറയണ്ടേ ആവശ്യം ഇല്ല ..പൊറുതി മുട്ടിയ ഈ ട്രാഫിക്ക് ദുരിതത്തിന് സമാനമാണ് കെ ആര്‍ പുരം ടിന്‍ ഫാക്ടറി റോഡിലെ ഈ കുഴപ്പം നിറഞ്ഞ കടമ്പ മറികടക്കുന്നത് ..! ഒന്നര കി മി നീളുന്ന ഈ ദുര്‍ഘടം മറികടക്കാന്‍ ഏകദേശം മുക്കാല്‍ മണിക്കൂറിലധികമാണ് വേണ്ടിവരുന്നത് …ചിലപ്പോള്‍ അതിലധികം വൈകിയേക്കും ..പ്രധാനമായും മാര്‍ത്ത ഹള്ളിയില്‍ നിന്ന്‍ കെ ആര്‍ പുരത്തേയ്ക്ക് വരുന്ന ബസുകള്‍ തന്നെയാണ് ഒരു കാരണം ..
തുടര്‍ന്ന്‍ സ്വകാര്യ വാഹനങ്ങളുടെ വരവും കൂടിയാവുമ്പോള്‍ ബ്ലോക്കുകള്‍ നിത്യ സംഭവമാകുന്നു ..സാധാരണയായി ഓഫീസ് സമയങ്ങളില്‍ മാത്രമാണ് തിരക്കുകള്‍ എങ്കില്‍ ഇവിടെ ട്രാഫിക്ക് ഇരുട്ടുവോളം നീളുന്നുവെന്ന പ്രശ്നം കൂടിയുണ്ട് ..ട്രാഫിക്ക് ലൈറ്റുകളുടെ അഭാവവും , ഒരു പ്രധാന പ്രശ്നമായി അവശേഷിക്കുന്നു ..
മെട്രോയുടെ നിര്‍മ്മാണ പദ്ധതി തുടങ്ങിയെങ്കിലും പൂര്‍ത്തിയാവാന്‍ ഇനിയും മൂന്നു വര്ഷം സമയം എടുക്കുമെന്നു തന്നെയാണ് ഔദ്യോഗിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ് ..അതെ സമയം ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ തിരക്കുകള്‍ നിയന്ത്രിക്കാമെന്ന് ചിലര്‍ ചൂണ്ടി കാട്ടുന്നു …
മുന്പ് ട്രാഫിക്ക് വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും ട്രാഫിക്ക് മലിനീകരണം തടയാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി അവരും നിര്‍ബന്ധിതമായി സേവനം മതിയാക്കി ….അനിയന്ത്രിതമായ ഗതാഗത തടസ്സം മൂലം അത്യാഹിതവുമായി പായുന്ന ആംബുലന്‍സുകള്‍ പോലും ഇവിടെ ബ്ലോക്കില്‍പ്പെട്ടു കിടക്കുന്നത് നിത്യ കാഴ്ച തന്നെയാണ് …ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി തവണ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല എന്ന ആക്ഷേപം ഉയരുന്നു …..