കൊലയാളി ഗെയിം വീണ്ടുമെത്തി; മരിച്ചത് സൗദി വിദ്യാര്‍ത്ഥി

സൗദി: ബ്ലൂവെയില്‍ ഗെയിം നല്‍കുന്ന ഭീതി വിട്ടൊഴിയുന്നില്ല. ഗെയിം കളിച്ച്‌ സൗദിയില്‍ ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. 12 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ചാണ് ബ്ലൂവെയില്‍ ഗെയിം കളിച്ചു തുടങ്ങിയതെന്നും കുട്ടിയുടെ ബന്ധുവായ അബ്ദുള്ള ബിന്‍ ഫാഹിദ് പറഞ്ഞു. അതേസമയം സംഭവത്തെപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. കൊലയാളി ഗെയിം ലോകമാകമാനം നിരവധി പേരുടെ ജീവനെടുത്തിരുന്നു. ഇന്ത്യയിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ ലവല്‍ പിന്നിടുമ്പോഴും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന…

Read More

ഒന്നര കിലോമീറ്റര്‍ കടക്കാന്‍ മിനിമം വേണ്ടത് മുക്കാല്‍ മണിക്കൂറോളം … എന്റെമ്മേ ..!എന്തൊരു ട്രാഫിക്ക് ..?

ബെംഗലൂരു : സില്‍ക്ക് ബോര്‍ഡ് ട്രാഫിക്ക് ദുരിതത്തെ കുറിച്ച് കൂടുതല്‍ പറയണ്ടേ ആവശ്യം ഇല്ല ..പൊറുതി മുട്ടിയ ഈ ട്രാഫിക്ക് ദുരിതത്തിന് സമാനമാണ് കെ ആര്‍ പുരം ടിന്‍ ഫാക്ടറി റോഡിലെ ഈ കുഴപ്പം നിറഞ്ഞ കടമ്പ മറികടക്കുന്നത് ..! ഒന്നര കി മി നീളുന്ന ഈ ദുര്‍ഘടം മറികടക്കാന്‍ ഏകദേശം മുക്കാല്‍ മണിക്കൂറിലധികമാണ് വേണ്ടിവരുന്നത് …ചിലപ്പോള്‍ അതിലധികം വൈകിയേക്കും ..പ്രധാനമായും മാര്‍ത്ത ഹള്ളിയില്‍ നിന്ന്‍ കെ ആര്‍ പുരത്തേയ്ക്ക് വരുന്ന ബസുകള്‍ തന്നെയാണ് ഒരു കാരണം .. തുടര്‍ന്ന്‍ സ്വകാര്യ വാഹനങ്ങളുടെ വരവും…

Read More

തെന്നിന്ത്യന്‍ താര റാണിയുടെ ആക്ഷന്‍ ഹീറോ പരിവേഷം …! സൈക്കോ കില്ലറെ തേടി നയന്‍സിന്റെ പുതിയ അവതാരം.! ”ഇമൈക്ക നൊടികള്‍ ”..ട്രെയിലര്‍ കാണാം ..

നയന്‍താരയുടെ ആക്ഷന്‍ കഥാപാത്രവുമായി പുത്തന്‍ പുതിയ തമിഴ് ചിത്രം ‘ഇമൈക നൊടികള്‍ ‘ ട്രെയിലര്‍ പുറത്തു വന്നു ..ഒരു സൈക്കോ കില്ലറെ തേടിയുള്ള സിബിഐ ഓഫീസറുടെ കഥയാണ് പുതിയ ചിത്രം പറയുന്നത് ..നയന്‍സിനെ കൂടാതെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ട്രെയിലറില്‍ ശ്രദ്ധാകേന്ദ്രമാണ് ..യുവ താരം അഥര്‍വയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു …ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ..

Read More

കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊട്ടാരക്കര റയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിനില്‍ പുനലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ പ്ലാറ്റ്ഫോമില്‍ നിന്ന് യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിക്ക് പുറമേ ട്രെയിനിലുണ്ടായിരുന്ന അലോഷ്യസ് എന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര താലുക്ക് ആശുപത്രിലെ പ്രാഥമിക ചികിത്സക്ക് ശേഷമാണ് ഇരുവരെയും മെഡിക്കല്‍ കോളേജ്…

Read More

കാക്കയും കുരങ്ങും കരടിയും ചെന്നായും ഉൾപ്പെടെ എതിരാളികളെല്ലാം ഒന്നിച്ചു.

ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ. കാക്കയും കുരങ്ങും കരടിയും ചെന്നായും ഉൾപ്പെടെ എതിരാളികളെല്ലാം ഒന്നിച്ചുവെന്നും എന്നാൽ കടുവയെ ആണ് അവർ നേരിടേണ്ടതെന്നുമാണ് കാർവാറിൽ പൊതുചടങ്ങിൽ ഹെഗ്ഡെ ആക്ഷേപിച്ചത്. 2019ൽ കുരങ്ങുകളും കഴുതകളുമാണോ കടുവയാണോ ജയിക്കേണ്ടതെന്നു ജനങ്ങൾ തീരുമാനിക്കണം. ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി ഒട്ടേറെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കടുവ അക്രമാസക്തമായെന്നും അതിനാൽ വനത്തിലേക്ക് ഓടിക്കുമെന്നും മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ഹെഗ്ഡെ ദൈവകുലത്തിൽ നിന്നും തങ്ങൾ കരുങ്ങുകളുടെ പരമ്പരയിൽ നിന്നുമാണുണ്ടായതെന്നു…

Read More

ആശുപത്രിയില്‍ സ്​ട്രെക്​ചറില്ലാതെ വന്നതോടെ രോഗിയെ കിടക്ക വിരിയില്‍ വലിച്ചിഴച്ച് ബന്ധുക്കള്‍

മുംബൈ: മഹാരാഷ്​ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സ്​ട്രെക്​ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചുകൊണ്ടു​പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പരിക്കേറ്റതിനെ തുടര്‍ന്ന് കാലില്‍ പ്ലാസ്​റ്ററിട്ട സ്ത്രീയെയാണ് ബന്ധുക്കളായ രണ്ടു സ്​ത്രീകള്‍ ചേര്‍ന്ന് കിടക്ക വിരിയില്‍ ഇരുത്തി വലിച്ചിഴച്ചു കൊണ്ടു പോയത്​. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാഹനത്തിനു സമീപത്തേക്ക്​ കൊണ്ടുവരികയായിരുന്നു. സ്​ട്രെക്​ചര്‍ കിട്ടാതെ വന്നതോടെയാണ്​ രോഗിയെ ആശുപത്രിക്ക്​ പുറത്തേക്ക് വലിച്ചിഴച്ചത്. സംഭവ സ്ഥലത്ത് നിന്നും പകര്‍ത്തിയ ദാരുണ ദൃശ്യങ്ങളാണ്​ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്​. അതേസമയം, മറ്റൊരു രോഗിയുമായി പോയ സ്​​ട്രെക്​ചര്‍…

Read More

“പ്രസവമെടുത്തത് ഞാനും മക്കളും”- പീഡനങ്ങള്‍ വെളിപ്പെടുത്തി മാടപ്പ

ബെംഗളൂരു: “പ്രസവത്തിനു ആശുപത്രിയില്‍ കൊണ്ടുപോകുകയോ പണം നല്‍കി സഹായിക്കുകയോ ചെയ്തില്ല. രാപ്പകലില്ലാത്ത അധ്വാനത്തിന് പുറമേ ശാരീരികമായും മാനസികമായും അവര്‍ ഒരുപാട് പീഡിപ്പിച്ചു” മാടപ്പ പറയുന്നു. കനകപുരയിലെ മാറലവാഡി ഗ്രാമത്തിലാണ് സംഭവം. അഞ്ചുവർഷംമുമ്പ് ബെംഗളൂരുവിലെ ഒരു ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയതാണ് മാടപ്പ. അവിടെനിന്നാണ് ഒരു സുഹൃത്തുവഴി കനകപുരയിലെ തോട്ടത്തിൽ ജോലിയുണ്ടെന്നും അറുപതിനായിരം രൂപ വർഷത്തിൽ ശമ്പളമായി ലഭിക്കുമെന്നും അറിയുന്നത്. തുടർന്ന് തോട്ടമുടമയുമായി ബന്ധപ്പെട്ട് കരാറുറപ്പിച്ചു. തോട്ടത്തിൽ താമസിക്കണമെന്നു പറഞ്ഞ ഉടമ ഭാര്യയെയും മക്കളെയും കൊണ്ടുവരാനും അനുവാദം നൽകി. എന്നാല്‍, ഭാര്യയേയും മക്കളെയും കൊണ്ടുവന്നതോടെ കഥ ആകെ മാറി.…

Read More

മുഖ്യമന്ത്രി കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനു സിദ്ധരാമയ്യ എതിരല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവെഗൗഡ.

ബെംഗളൂരു : മുഖ്യമന്ത്രി കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനു സിദ്ധരാമയ്യ എതിരല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവെഗൗഡ. സിദ്ധരാമയ്യ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഏകോപന സമിതി യോഗത്തിൽ സമ്പൂർണ ബജറ്റിനെ പിന്തുണയ്ക്കുകയും കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നിർദേശം മുന്നോട്ടു വയ്ക്കുകയുമാണ് അദ്ദേഹം ചെയ്തതെന്നും ദേവെഗൗഡ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്ത ചില എംഎൽഎമാർ സിദ്ധരാമയ്യയെ സന്ദർശിച്ചിരുന്നു. അത് ഏതൊരു പാർട്ടിയിലും സ്വാഭാവികമാണ്. അദ്ദേഹം സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചുവെന്ന് അതിനർഥമില്ല. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും സിദ്ധരാമയ്യയും തമ്മിൽ ശത്രുതയില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ…

Read More

ഏഴു മന്ത്രിമാർ ക്രിമിനലുകള്‍;25 പേരും കോടിപതികള്‍;മുമ്പന്‍ ഡികെ ശിവകുമാര്‍.

ബെംഗളൂരു : സഖ്യസർക്കാരിൽ ഏഴു മന്ത്രിമാർ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ. സത്യപ്രതിജ്ഞാ സമയത്ത് സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) നടത്തിയ വിശകലനത്തിലാണ് കണ്ടെത്തൽ. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും തനിക്കെതിരെ കേസുള്ളതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.27 മന്ത്രിമാരിൽ 26 പേരുടെ സത്യവാങ്മൂലമാണ് ലഭിച്ചത്. ഇവരിൽ 25 പേരും കോടിപതികളാണ്. 76.08 കോടി രൂപയാണ് മന്ത്രിമാരുടെ ശരാശരി സമ്പാദ്യം. ‌ 840 കോടി രൂപയുമായി ഡി.കെ.ശിവകുമാറാണ് മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. ആർ.ശങ്കർ (കെപിജെപി–265 കോടി), ആർ.വി.ദേശ്പാണ്ഡെ (കോൺ.–215 കോടി), എച്ച്.ഡി.കുമാരസ്വാമി (ദൾ–167 കോടി),…

Read More

ഡല്‍ഹിയില്‍ 11 പേര്‍ വീട്ടില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു വീട്ടിലെ പതിനൊന്നുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളും നാലുപേര്‍ പുരുഷന്മാരുമാണ്. പതിനൊന്നുപേരുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. ഫര്‍ണിച്ചര്‍ ഷോപ്പും പലചരക്ക് വ്യാപാരവും നടത്തിവന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച പതിനൊന്നുപേരും. ഇവര്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

Read More
Click Here to Follow Us