ഏഴു മന്ത്രിമാർ ക്രിമിനലുകള്‍;25 പേരും കോടിപതികള്‍;മുമ്പന്‍ ഡികെ ശിവകുമാര്‍.

ബെംഗളൂരു : സഖ്യസർക്കാരിൽ ഏഴു മന്ത്രിമാർ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ. സത്യപ്രതിജ്ഞാ സമയത്ത് സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) നടത്തിയ വിശകലനത്തിലാണ് കണ്ടെത്തൽ.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും തനിക്കെതിരെ കേസുള്ളതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.27 മന്ത്രിമാരിൽ 26 പേരുടെ സത്യവാങ്മൂലമാണ് ലഭിച്ചത്. ഇവരിൽ 25 പേരും കോടിപതികളാണ്. 76.08 കോടി രൂപയാണ് മന്ത്രിമാരുടെ ശരാശരി സമ്പാദ്യം.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

 840 കോടി രൂപയുമായി ഡി.കെ.ശിവകുമാറാണ് മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. ആർ.ശങ്കർ (കെപിജെപി–265 കോടി), ആർ.വി.ദേശ്പാണ്ഡെ (കോൺ.–215 കോടി), എച്ച്.ഡി.കുമാരസ്വാമി (ദൾ–167 കോടി), രമേഷ് ജാർക്കിഹോളി (കോൺ–122 കോടി) എന്നിവരാണ് സമ്പാദ്യത്തിൽ തൊട്ടുപിന്നിൽ. ഏക വനിതാ മന്ത്രി ജയമാലയുടെ സ്വത്തു വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts