വായ്പയെടുക്കൂ, അധികാരത്തിൽ എത്തിയാൽ എഴുതി തള്ളാം, കർഷകരോട് കർണാടക എം.എൽ.എ

ബെംഗളൂരു: സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ ഭാര്യയും ജെഡി(എസ്) എംഎല്‍എയുമായ അനിത കുമാരസ്വാമി. കര്‍ഷകര്‍ക്ക് ആവശ്യമുള്ളത്ര വായ്പയെടുക്കാന്‍ അഭ്യര്‍ത്ഥിച്ച അനിത 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളുമെന്നും വാഗ്ദാനം ചെയ്തു. “അധികാരത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ എത്ര വേണമെങ്കിലും വായ്പയെടുക്കുക. 24 മണിക്കൂറിനുള്ളില്‍ എല്ലാ വായ്പകളും എഴുതിത്തള്ളും. ഒരു പ്രശ്നവുമില്ല”- ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് അനിത കുമാരസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന…

Read More