ബെംഗളൂരു: നിരവധി ബാലിക വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് . എന്നാല്‍ കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ വിവാഹത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുടെ സഹോദരിക്കും സഹോദരിയുടെ സുഹൃത്തിനുമെതിരെയാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; കര്‍ണാടകയിലെ നീലസാന്ദ്രയില്‍ താമസക്കാരായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവതിക്ക് 18 വയസായതിനെ തുടര്‍ന്ന് നവംബര്‍ 4ന് ഇരുവരും വീടുവിട്ടിറങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെത്തിയ ഇവര്‍ വിവാഹിതരായി. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അശോകനഗര്‍ പോലീസില്‍ പരാതി നല്‍കി.…
Read MoreTag: latest news
ബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക
ബെംഗളൂരു: കോവിഡിന്‍റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Read Moreപുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക്
ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…
Read Moreപ്രഗ്യാ സിംങിന്റെ വിവാദ പ്രസംഗം, കോൺഗ്രസ് പരാതിയിൽ കേസ് എടുത്തു
ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സ്വാമി പ്രഗ്യാ സിങ് താക്കൂറിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ശിവമോഗയിലെ പോലീസാണ് കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തത്. പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് പ്രശ്നം വഷളാക്കുകയാണ് ഉണ്ടായത് . ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ശിവമോഗ ജില്ലാ പ്രസിഡന്റ് എച്ച്.എസ്.സുന്ദരേഷ് പരാതി നൽകിയതും പോലീസ് കേസെടുത്തതും.
Read Moreമുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…
Read Moreമറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർത്ത് മഹാരാഷ്ട്ര
മുംബൈ :കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേര്‍ക്കുന്നതിനുള്ള പ്രമേയം മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഏകകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
Read Moreതെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്. ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം…
Read Moreപ്രജ്ഞ സിംങിനെതിരെ പരാതി നൽകിയ പരാതിക്കാരനോട് നേരിട്ട് ഹാജരാവാൻ പോലീസ്
ബെംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലിസ്. അതേസമയം, പ്രജ്ഞാ സിങ്ങിനെതിരെ പരാതി നല്‍കിയ ആളോട് നേരിട്ട് ഹാജരാവാന്‍ കര്‍ണാടക പോലിസ് നോട്ടിസ് അയച്ചിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, കലാപാഹ്വാനം…
Read Moreക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായും നിരോധിക്കണം: ബെംഗളൂരു സർവകലാശാല
ബെംഗളൂരു: സർവകലാശാല ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു സർവകലാശാല. ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം. വൈസ് ചാൻസലർ എസ്. ജയകറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ഒന്നാണിത്. ആസ്ഥാനത്ത് ട്രാഫിക് പോലീസിനും ബംഗളൂരു കോർപ്പറേഷനും അധികൃതർ കത്തുനൽകും. നാഗർഭാവി ഭാഗത്തുനിന്ന് മൈസൂർ റോഡിലേക്ക് പോകാൻ ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഇതുവഴി പോകുന്നതുമൂലം ക്യാമ്പസിനുള്ളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികളും സർവകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നു. മൂന്നു…
Read Moreകഞ്ചാവുമായി നാല് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.
Read More