ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായും നിരോധിക്കണം: ബെംഗളൂരു സർവകലാശാല

ബെംഗളൂരു: സർവകലാശാല ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു സർവകലാശാല.

ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം.

വൈസ് ചാൻസലർ എസ്. ജയകറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ഒന്നാണിത്. ആസ്ഥാനത്ത് ട്രാഫിക് പോലീസിനും ബംഗളൂരു കോർപ്പറേഷനും അധികൃതർ കത്തുനൽകും.

നാഗർഭാവി ഭാഗത്തുനിന്ന് മൈസൂർ റോഡിലേക്ക് പോകാൻ ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഇതുവഴി പോകുന്നതുമൂലം ക്യാമ്പസിനുള്ളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികളും സർവകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നു. മൂന്നു ദിവസത്തോളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കുകയും ചെയ്തു. തുടർന്ന് രാവിലെ 10 മുതൽ ആറുവരെ ഗതാഗതം നിരോധിക്കാൻ ബി.ബി.എം.പി തീരുമാനിച്ചിരുന്നു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ഗതാഗതത്തിന് സമാന്തര സൗകര്യമൊരുക്കിയതിന് ശേഷം പൂർണനിരോധനം പരിഗണിക്കാമെന്നായിരുന്നു ബി.ബി.എം.പി നൽകിയ ഉറപ്പ്. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. ഇതോടെ പൂർണമായ നിരോധനം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചു. 

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

ഒക്ടോബർ 10ന് ക്യാമ്പസിനുള്ളിൽ വെച്ച് ബസിൽനിന്ന് ഇറങ്ങുന്നതിനിടെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി അതേബസ് കയറി മരിച്ചിരുന്നു. ഇതോടെ ക്യാമ്പസിനകത്തുകൂടിയുള്ള ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം വിദ്യാർത്ഥികൾ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts