രേണുകസ്വാമി വധക്കേസ്‌; തെളിവ് നശിപ്പിക്കാൻ 40 ലക്ഷം സുഹൃത്തിൽ നിന്നും കടം വാങ്ങിയതായി റിപ്പോർട്ട്‌

ബെംഗളൂരു: രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനായി നടന്‍ ദര്‍ശന്‍ തൂഗുദീപ സുഹൃത്തില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയതായി കണ്ടെത്തി.

പോലീസിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം സമ്മതിച്ചത്.

ദര്‍ശന്റെ അടുത്ത സുഹൃത്തും പങ്കാളിയുമായ കന്നഡ നടി പവിത്ര ഗൗഡയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടന്‍ ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) കൊല്ലപ്പെട്ടത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ജൂണ്‍ 9 ന് ബെംഗളൂരുവിലെ മേല്‍പ്പാലത്തിന് സമീപം രേണുകയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ജൂണ്‍ 11 ന് പോലീസ് ദര്‍ശനെ അറസ്റ്റ് ചെയ്തു.

രേണുകസാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കീഴടങ്ങാന്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ 30 ലക്ഷം രൂപയ്ക്ക് പുറമെ മറ്റ് കൂട്ടാളികള്‍ക്ക് തെളിവ് നശിപ്പിക്കാനായി 40 ലക്ഷം രൂപ കൂടി കടം വാങ്ങിയതായി ദര്‍ശന്‍ സമ്മതിച്ചു.

രേണുകസ്വാമിയെ കൊലപ്പെടുത്താനും മൃതദേഹം സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും ദര്‍ശന്‍ 30 ലക്ഷം രൂപ നല്‍കിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ചില പ്രതികള്‍ സമ്മതിച്ചിരുന്നു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനും അവര്‍ക്ക് പണം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts