മുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…

Read More

കൊറിയറിൽ വന്ന മിക്സി പൊട്ടിത്തെറിച്ചു, കടയുടമയ്ക്ക് പരിക്ക്

ബെംഗളൂരു: പാഴ്സലായി എത്തിയ മിക്സി പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. ഹാസന്‍ ജില്ലയിലെ കൊറിയര്‍ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയര്‍ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പാഴ്‌സല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റത്. മിക്‌സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും കടയുടമയ്ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്സല്‍ അയച്ചയാളുടെ വിലാസവും വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയര്‍ ഷോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന്…

Read More