കൊറിയറിൽ വന്ന മിക്സി പൊട്ടിത്തെറിച്ചു, കടയുടമയ്ക്ക് പരിക്ക്

ബെംഗളൂരു: പാഴ്സലായി എത്തിയ മിക്സി പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. ഹാസന്‍ ജില്ലയിലെ കൊറിയര്‍ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയര്‍ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പാഴ്‌സല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റത്.

മിക്‌സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും കടയുടമയ്ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്സല്‍ അയച്ചയാളുടെ വിലാസവും വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയര്‍ ഷോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

സ്ഫോടന വസ്തുക്കളൊന്നും കടയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച കടയുടെ വാതില്‍ തകര്‍ന്നു. ഞങ്ങള്‍ അപകട സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണം, എങ്ങനെയാണ് പൊട്ടിത്തെറിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്’, ഹാസന്‍ പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. മൈസൂരുവില്‍ നിന്നുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം തെളിവെടുപ്പിനായി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
[masterslider id="10"]

Related posts