മുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍.

കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച്‌ യുവതി മുന്‍കാമുകന്റെ വീട്ടിലേക്കു പാഴ്സല്‍ അയക്കുകയായിരുന്നു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

സംഭവത്തില്‍ സാരമായി പരിക്കേറ്റ കുറിയര്‍ സ്ഥാപന ഉടമ ശശികുമാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മേല്‍വിലാസക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു പ്രണയബന്ധത്തിലെ താളപ്പിഴ പോലീസ് മനസിലാക്കിത്. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം തുറന്നു പറയുകയായിരുന്നു. ഫൊറന്‍സിക് പരിശോധന ഫലം കിട്ടിയതിനുശേഷമേ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടൂവെന്ന് ഹാസന്‍ എസ്.പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts