ശിവാനന്ദ സർക്കിൽ മേൽപാലത്തിനായി ബസ് സ്റ്റോപ്പ്‌ പൊളിച്ചു: ദുരിതത്തിലായി യാത്രക്കാർ

ബെംഗളൂരു: ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ശിവാനന്ദ സർക്കിൽ മേൽപ്പാലം തുറന്നതോടെ ഇതിനായി പൊളിച്ചുമാറ്റിയ ബസ് സ്റ്റോപ്പ്‌ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

നിലവിൽ യാത്രക്കാർ മേൽ പാലത്തിന്റെ കൈവരിയിൽ ബസ് കാത്തു നിൽക്കുന്നത് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്.

2017 ലാണ് റേസ് കോസ് റോഡിനെയും ശേഷദ്രിപുരത്തെയും ബന്ധിപ്പിച്ചുള്ള സ്റ്റീൽപാലത്തിന്റെ പണികൾ ആരംഭിച്ചത്.

തുടർന്ന് കുമാരപുര പാർക്കിന്റെയും ഒരു ഭാഗം പൊളിച്ചു നീക്കി. ഇതോടുകൂടിയാണ് പാർക്കിന് മുന്നിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കിയത്. ശിവാജി നഗർ, പാലസ് റോഡ്, റേസ് കോസ് റോഡ്, കണ്ടോണ്മെന്റ് റെയിൽവേ സ്റ്റേഷൻ, ശേഷദ്രിപുരം, മല്ലേശ്വരം, എന്നിവിടങ്ങളിലേക്ക് പോകുന്നവർ ബസ് കാത്തു നിന്നിരുന്ന ഇടമായിരുന്നു ഇത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

അന്ന് മുതൽ മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തു നില്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജനങ്ങൾക്കായി മേൽപ്പാലം തുറന്ന് കൊടുത്തത്. കൂടാതെ ഇതിന് താഴെയായി ശുചിമുറി, പാർക്ക്‌ എന്നിവയും ബി. ബി. എം. പി. പണിയാൻ ആരംഭിച്ചിരുന്നു. എന്നാൽ ബസ് സ്റ്റോപ്പ്‌ പുനസ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ ബി. ബി. എം. പി. ചെവികൊണ്ടില്ല എന്ന ആക്ഷേപവും ഉണ്ട്.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

നഗരത്തിലെ ഏറെ തിരക്ക് പിടിച്ച ഇടമായ ഇവിടെ ബസ് സ്റ്റോപ്പ്‌ ഇല്ലാത്തത് അപകടത്തിനും ഗതാഗത കുറുക്കിനും കാരണമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts