ബെംഗളൂരു: ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് ഇരുചക്രവാഹന വെർട്ടിക്കൽ, വിദ അതിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായ വിദ വി1 ന്റെ വിതരണം ബെംഗളൂരുവിൽ ആരംഭിച്ചു. ബെംഗളൂരുവിലെ വിട്ടൽ മല്യ റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ എക്‌സ്‌പീരിയൻസ് സെന്ററിലെ വാഹനങ്ങൾ അത് ഉടമകൾക്ക് കൈമാറി. അതേസമയം, ഡൽഹിയിലും ജയ്പൂരിലും കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Read MoreTag: latest news
ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
ബെംഗളൂരു: ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ ബെൽതങ്ങാടിയിലാണ് അപകടം നടന്നത്. സാമൂഹിക-മത രംഗങ്ങളിൽ നേതൃരംഗത്ത് സജീവമായ മൂഡബിദ്ര ഗഞ്ചിമഠം സൂരൽപാടി സ്വദേശി നൗഷാദ് ഹാജി, ഡ്രൈവർ ഉളായിബെട്ടു സ്വദേശി ഫാസിൽ ഹോട്ടലിൽ മരിച്ചു. ഗുരുവായനകെരെ-വേണൂർ റോഡിൽ ഗോലിയങ്ങാടി, ഗർദാഡിക്ക് സമീപം ഇനോവ കാറും ബസും തമ്മിലാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന നൗഷാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗം ദക്ഷിണ…
Read Moreകർണാടക ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ; അമിത് ഷാ
ബെംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക സംസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിനെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreകാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ഹനഗലിലുണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഇന്നലെ രാത്രി മരിച്ചു. തളങ്കര നുസ്രത് നഗറിലെ സിയാദ് – നിഷാന സജ്‌ന ദമ്പതികളുടെ മകള്‍ ഇസ മറിയ (രണ്ട്) ആണ് മരിച്ചത്. ഹുബ്ബള്ളിയിലെ കെഎല്‍ഇ സുചിരായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇസ മരിച്ചത്. ഇസയുടെ മരണത്തോടെ അതിദാരുണമായ കാര്‍ അപകടത്തില്‍ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. നേരത്തെ സിയാദ് – നിഷാന ദമ്പതികളുടെ മകന്‍ മുഹമ്മദും (മൂന്നര) സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം…
Read Moreകള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ് ശിക്ഷ. നാലു വർഷം തടവും 1 ലക്ഷം രൂപ പിഴയും ആണ് ദമ്പതികൾക്ക് ചുമത്തിയത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ്ങിൽ ടെക്നീഷ്യനായി വിരമിച്ച എച്ച്. എൻ അരവിന്ദിന് 4 വർഷം തടവും ഭാര്യയ്ക്ക് 3 വർഷം തടവും ആണ് ചുമത്തിയത്. അരവിന്ദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 1.2 കോടിയോളം സമ്പാദിച്ചതായി ഇ. ഡി കണ്ടെത്തിയിരുന്നു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ വികസനം, കർണാടകയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേശ് ജാർക്കിഹോളി തുടങ്ങിയവർ ‘അസംതൃപ്തരായ’ ബിജെപിക്കാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി…
Read Moreമകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടു നൽകിയ അച്ഛനും അമ്മയും അറസ്റ്റിൽ
ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് വിട്ടു നൽകിയ അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചത് എന്നാണ് ഇവരുടെ പരാതി. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയിരിക്കുന്നത്. യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്ന വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് തുടർന്നുള്ള ജീവിതകാലം മുഴുവൻ…
Read Moreപുതുവത്സരാഘോഷങ്ങൾക്കായി കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി മുങ്ങി മരിച്ചു
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കായി തിരുവനന്തപുരം വർക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവർ പുതുവത്സര ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയത്. വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ ബെ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയിൽ നിന്ന് 50 ഓളം അകലെയായിരുന്നു അപകടം സംഭവിച്ചത്. മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. തുടർന്ന് വർക്കല താലൂക്ക്…
Read Moreബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം അരങ്ങേറുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തുമാണ്.
Read Moreസ്ത്രീകളോട് ഫോൺ നമ്പർ ചോദിച്ചു, യുവാവിന് കൂട്ട മർദ്ദനം
ബെംഗളൂരു: പൊതുയിടത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം. മദ്യപിച്ച് ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം. സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച് യുവാവെത്തിയത്. തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയും, നമ്പര്‍ നല്‍കാന്‍ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഏറെ നേരം ഇത് കണ്ട് ചുറ്റും കൂടിയവര്‍ ഒരു ഘട്ടത്തില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു. പിന്നീട് വലിയ രീതിയില്‍…
Read More