ബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം അരങ്ങേറുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തുമാണ്.

Read More