ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ. ഞാൻ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം അത് പോലെയായിരിക്കും കാര്യങ്ങൾ -ശിവകുമാർ പറഞ്ഞു. ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിൽ അധികാരവടംവലി നിലവിൽ രൂക്ഷമാണ്.
Read MoreTag: latest news
സൂറത്ക്കലിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മംഗളൂരു സൂറത്ത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തിൽ കെ.പി.ടിയിൽ ഡിപ്ലോമ വിദ്യാർത്ഥിയായ സത്യത്തിന്റെ (18) മൃതദേഹം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റെഡ് റോക്ക് ബീച്ചിൽ കണ്ടെത്തി. സത്യവും സുഹൃത്തും ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളിൽപെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
Read Moreകാറും കെഎസ്ആർടിസി യും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 മരണം
ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതര പരിക്കുകളോടെ…
Read Moreപ്രണയം നിരസിച്ചു, പെൺകുട്ടിയെ കുത്തി കൊന്നു, പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പത്തൊമ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലയസ്മിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൊണ്ടാണ് പവന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബെംഗളൂരുവിലെ പ്രസിഡന്‍സി കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കോളേജ് പരിസരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
Read Moreവ്യവസായി ആത്മഹത്യ ചെയ്തു, ബിജെപി എംഎൽഎ ക്കെതിരെ ആരോപണം
ബെംഗളൂരു: വ്യവസായി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അമ്പളിപുര വൈറ്റഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) യാണ് ജീവനൊടുക്കിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര്‍ തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരും മറ്റ് ചിലരുടെ പേരുകളുമുണ്ട്. 2010…
Read Moreവിദ്യാർത്ഥിനി കാർ ഇടിച്ചു മരിച്ചു, റോഡ് ഉപരോധിച്ച് നാട്ടുകാർ
ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചതിനെ തുടർന്ന് സര്‍ക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച് മരിച്ചത്. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്ന് പറയുന്നു.
Read Moreകാട്ടാനയുടെ ആക്രമണം, വനംവകുപ്പ് ജീവനക്കാരൻ മരിച്ചു
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഗാർഡ് മരിച്ചു. നാഗർഹോള വന്യജീവി സങ്കേത്തിൽ ആണ് സംഭവം. മേത്തികുപ്പെ റേഞ്ചിൽ രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന മഹാദേവ സ്വാമിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ പ്രദേശവാസികൾക്കൊപ്പം വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
Read Moreജെപി നഗർ കേരള സമാജം പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: ജെപി നഗർ കേരള സമാജം പ്രസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ന്യൂ ഇയർ പോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ സംഘടനയുടെ പുതിയ പേര് ‘നന്മ ബെംഗളുരു കേരള സമാജം’ എന്ന പേര് ശ്രീ മനോഹരൻ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പുതിയ പേരിലുള്ള 2023 കലണ്ടർ ശ്രീ മധുകലമാനൂർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ പുതുക്കിയ മെമ്പർഷിപ്പ് ഫോം ശ്രീ ആദിത്യ ഉദയ് വിതരണവും നടത്തുകയുണ്ടായി കൂടാതെ സംഘടനയുടെ സെക്രട്ടറി വാസുദേവൻ ,ട്രഷറർ ശിവൻകുട്ടി ,ജോയന്റ് സെക്രട്ടറി അബ്ദുൾജലീൽ, ജോയന്റ് ട്രഷ്റർ പ്രവീൺകുമാർ,എക്സിക്യൂട്ടിവ് മെമ്പർമാരായ…
Read Moreപുതുവർഷാഘോഷം, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു
ചെന്നൈ : പുതുവര്‍ഷ ആഘോഷത്തിനിടയില്‍ മദ്യലഹരിയില്‍ പാമ്പിനെ പിടിച്ച യുവാവിനു പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു മരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ടതാണു തുടക്കം. പാമ്പിനെ പിടിക്കാന്‍ ശ്രമിച്ച മണികണ്ഠനെ കൂടെയുണ്ടായിരുന്നവര്‍ തടഞ്ഞു. എന്നാല്‍, പാമ്പിനെ പിടിച്ച് കയ്യില്‍വച്ച് ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ”പുതുവര്‍ഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാന്‍…
Read Moreതമിഴ്നാടിന് അധിക ജലം നൽകി കർണാടക
ബെംഗളൂരു: കാവേരിയിൽ നിന്ന് തമിഴ്നാടിന് അധിക ജലം നൽകി കർണാടക. കഴിഞ്ഞ 50 വർഷത്തിനിടെ നൽകിയതിനേക്കാൾ കൂടുതൽ നൽകിയിരിക്കുകയാണ് കർണാടക. തുടർച്ചയായി മഴ ലഭിച്ചതോടെ കെആർഎസ് അണക്കെട്ട് നിറഞ്ഞതോടെയാണ് കർണാടകയുടെ ഈ നീക്കം. ഡിസംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 118 അടിയായിരുന്നു . കഴിഞ്ഞ വർഷം 19 ദിവസങ്ങളിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 124 അടിയിൽ എത്തിയതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്നാടിന് അധിക ജലത്തതിനായി തുറന്ന് കൊടുത്തത്.
Read More