മദ്യപിച്ച്‌ വാഹനം ഓടിച്ചെന്ന് ആരോപിച്ച് യുവാവിൽ നിന്ന് പണം തട്ടിയതായി പരാതി 

ബെംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പോലീസുകാരൻ യുവാവില്‍ നിന്ന് ഓണ്‍ലൈനില്‍ പണം തട്ടിയതായി പരാതി. ജീവൻ ഭീമാനഗർ ട്രാഫിക് പോലീസ് യുവാവിനെ തടഞ്ഞുനിർത്തി ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ചതായാണ് ആക്ഷേപം. കോശി വർഗീസ് എന്നയാളാണ് തന്‍റെ അനുഭവം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. രാത്രി 11ഓടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുന്നതിനിടെ ഓള്‍ഡ് എയർപോർട്ട് റോഡിലെ മണിപാല്‍ ആശുപത്രിക്കു സമീപം പോലീസ് തടഞ്ഞുനിർത്തുകയും ഒരു പരിശോധനയും നടത്താതെ മദ്യപിച്ച്‌ വാഹനമോടിച്ചുവെന്നാരോപിച്ച്‌ 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗൂഗിള്‍പേ വഴി 5000 രൂപ നല്‍കുകയായിരുന്നു.…

Read More

കഞ്ചാവുമായി യുവ ഡോക്ടർ പിടിയിൽ

ബെംഗളൂരു : ഹൈഡ്രോ കഞ്ചാവുമായി യുവഡോക്ടറെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധവിഭാഗം പിടികൂടി. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യശ്വന്തപുരയിൽ താമസിക്കുന്ന നിഖിൽ ഗോപാലകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കൂറിയർ സർവീസ് വഴി നെതർലൻഡിൽ നിന്നാണ് നിഖിൽ ഹൈഡ്രോ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

സ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.  

Read More

കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനാപുര താലൂക്കിലെ നന്ദഗഡിന് സമീപമുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം ധാർവാഡ് നഗരത്തിലെ ലംഗോട്ടി ബാരങ്കേ നിവാസികളാണ്. കാർ ഡ്രൈവർ ഷാരൂഖ് പെന്ദാരി (30), ഇഖ്ബാൽ ജമാദാർ (50), സാനിയ ലംഗോട്ടി (37), ഉമാര ബീഗം ലംഗോട്ടി (17), ഷാബുനം ലങ്കോട്ടി (37), ഫറൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഫറാത്ത് ബെറ്റഗേരി (18), സൂഫിയ ലംഗോട്ടി (22), സാനിയ ജമാദാർ (36), മഹീം ലംഗോട്ടി (7) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ…

Read More

വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ 

ബെംഗളൂരു: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​ എത്തിയ വ​നി​ത ട്രാ​ഫി​ക് പോലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ രാ​മ​നാ​ഗ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ക്കോ ലേ​ഔ​ട്ട് ട്രാ​ഫി​ക് പോലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഞ്ജു​ശ്രീ (27) ആ​ണ് മ​രി​ച്ച​ത്. മരണകാരണം വ്യക്തമല്ല. ഹാ​രോ​ഹ​ള്ളി പോലീ​സ് കേ​സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

ജയലളിതയിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്നാടിന് ഏറ്റുവാങ്ങാമെന്ന് കോടതി നിർദേശം

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട്  ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്‌നാടിന് ഏറ്റുവാങ്ങാമെന്ന് ബെംഗളൂരുവിലെ പ്രത്യേകകോടതി. 27 കിലോഗ്രാം സ്വർണം, വജ്രം ആഭരണങ്ങളാണ് മാർച്ച് ആറ്, ഏഴ് തീയതികളിലായി തമിഴ്‌നാടിന് നൽകുക. ജയലളിതയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തെളിവായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. കോടതിയുടെ മേൽനോട്ടത്തിൽ കർണാടക ട്രഷറിയിലാണ് ആഭരണങ്ങളുള്ളത്. അവ കൈപ്പറ്റാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പോലീസിനെയും കർണാടകത്തിലേക്ക് അയക്കണമെന്ന് കോടതി തമിഴ്‌നാട് ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് വിട്ടുകൊടുക്കാൻ കഴിഞ്ഞമാസം പ്രത്യേക…

Read More

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സർക്കാരിന് വിമർശനം 

ബെംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയനാട്ടിലെ ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിന് തിങ്കളാഴ്ചയാണ് വനം മന്ത്രി ബി.ഈശ്വർ ഖന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ…

Read More

മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും; ഗതാഗതമന്ത്രി

ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും. പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും…

Read More

വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപികയുടെ കാർ കഴുകിച്ചതായി പരാതി

ബെംഗളൂരു: സർക്കാർ സ്കൂൾ അധ്യാപികയുടെ കാർ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ചതായി പരാതി. വിജയപുരയിൽ ആണ് സംഭവം. പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികൾ അധ്യാപികയുടെ കാർ കഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read More

ഡ്യൂട്ടിക്കിടെ പോലീസുകാരൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ഡ്യൂട്ടിക്കിടെ പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗർ ജില്ലയിലെ ഹരപ്പനഹള്ളി സ്വദേശി ഗുരു മൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെടിയേറ്റ ഗുരു മൂർത്തിയെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us