മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ വീടിനടുത്ത് പതിനൊന്ന് വയസ്സുകാരൻ നിഹാൽ നൗഷാദിന മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക നികമാനം.
ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത കുട്ടിയാണ് മരിച്ചത് ജേഴ്സീസ് സ്കൂൾ സ്വാമിക്കുന്ന് ( ധർമ്മടം) വിദ്യാർഥിയാണ്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെ വീടിനടുത്ത് 300 മീറ്റർ അകലമുള്ള ആളൊഴിഞ്ഞ വീട്ടിന് സമീപത്താണ് കുട്ടിയെ കണ്ടെത്തിയത്.എടക്കാട് പോലീസെത്തി നടപടിക്രമത്തിന് ശേഷം പോസ്റ്റ്മോർട്ടത്തിനായ് തലശ്ശേരി ആശുപത്രിയിൽ കൊണ്ടു പോയി.
ഉപ്പ : നൗഷാദ് (ബഹറൈൻ)
ഉമ്മ: നുസീഫ.
ഏക സഹോദരൻ : നസൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.