കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനാപുര താലൂക്കിലെ നന്ദഗഡിന് സമീപമുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

മരിച്ചവരെല്ലാം ധാർവാഡ് നഗരത്തിലെ ലംഗോട്ടി ബാരങ്കേ നിവാസികളാണ്.

കാർ ഡ്രൈവർ ഷാരൂഖ് പെന്ദാരി (30), ഇഖ്ബാൽ ജമാദാർ (50), സാനിയ ലംഗോട്ടി (37), ഉമാര ബീഗം ലംഗോട്ടി (17), ഷാബുനം ലങ്കോട്ടി (37), ഫറൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

കാറിലുണ്ടായിരുന്ന ഫറാത്ത് ബെറ്റഗേരി (18), സൂഫിയ ലംഗോട്ടി (22), സാനിയ ജമാദാർ (36), മഹീം ലംഗോട്ടി (7) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹത്തിൽ പങ്കെടുക്കാനായി ധാർവാഡിൽ നിന്ന് കിത്തൂർ വഴി ഖാനപൂർ താലൂക്കിലെ ഗോലിഹള്ളി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഇവർ.

വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts