മാധ്യമപ്രവർത്തകർക്ക് ലാപ് ടോപ് ഉൾപ്പെടെയുള്ള കിറ്റുകൾ നൽകി സർക്കാർ

ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ 605 മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാപ്ടോപും ക്യാമറയും ഉള്‍പെടെ തൊഴില്‍ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കി. വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ബെംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍വഹിച്ചു. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്കരണത്തില്‍ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആര്‍ഡി ഡയറക്ടര്‍ മഞ്ചുനാഥ് പ്രസാദ്, കമീഷണര്‍ ഡോ. പിഎസ് ഹര്‍ഷ, ജോ.ഡയറക്ടര്‍ ഡിപി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ്

Sainath

ബെംഗലൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്സാസെ പുരസ്കാര​ ജേതാവുമായ പി. സായ്നാഥ് ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി. ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിനെ പ്രായപൂര്‍ത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സായ്നാഥ് പുരസ്കാരം തിരിച്ചുനല്‍കിയത്. 2017ലാണ് മുരുഗ മഠം സായ്നാഥിനെ ബസവശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്. അഞ്ചുലക്ഷം രൂപയുടെ പുരസ്കാരമാണ് ബസവശ്രീ. ഈ തുകയുടെ ചെക്ക് അടക്കമാണ് സായ്നാഥ് തിരിച്ചുനല്‍കിയത്. രണ്ട് സ്കൂള്‍ പെണ്‍കുട്ടികളാണ് മഠാധിപതിക്കെതിരെ ലൈംഗികാരാപണം ഉന്നയിച്ചത്. അതിജീവിതകളോട്…

Read More

ലൈവ് റിപ്പോർട്ടിങിനിടെ യുവാവിനെ തല്ലി മാധ്യമപ്രവർത്തക; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ

പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാള‍ടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും…

Read More

ഗൗരി ലങ്കേഷ് കൊലപാതകം, ആദ്യഘട്ട വിചാരണ പൂർത്തിയായി 

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിൽ ആറ് സാക്ഷികളും മൊഴി നൽകി. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ നാല് ദിവസത്തെ സാക്ഷികളുടെ മൊഴി. പ്രതികളിലൊരാളായ കെ ടി നവീൻകുമാറിന്റെ സഹായ കൊലപാതകം മുമ്പ് എയർഗൺ വാങ്ങിയിരുന്നതായി മൈസൂരിലെ വ്യാപാരി സയ്യിദ് സുബൈർ കോടതിയിൽ വ്യക്തമാക്കി. ഈ എയർഗൺ പ്രതികൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തീവ്രഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ഗൗരി ലങ്കേഷിന്റെ പ്രസ്താവനകൾ പ്രതികളെ…

Read More

മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്ത് വിട്ട് പോലീസ്

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് അനീഷിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കഴിഞ്ഞ രണ്ടര മാസമായി അനീഷ് ഒളിവിലാണ്. മാര്‍ച്ച്‌ ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ കുടുംബം രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍പോയ അനീഷിനായി ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍…

Read More

മാധ്യമ പ്രവർത്തകയുടെ മരണം, പ്രതിയുടെ കാർ കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: മലയാളി മാധ്യമ പ്രവർത്തക എൻ. ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ശ്രുതിയുടെ ഭർത്താവ് അനീഷ് കോയാടന്റെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു. ചുഴലിയിലെ വീട്ടിൽ നിന്നും ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെയാണ് ബെംഗളൂരു വൈറ്റ് ഫീൽഡ് പോലീസ് കാർ കണ്ടെടുത്തത്. കാറിന്റെ താക്കോൽ ഇല്ലെന്ന് അനീഷിന്റെ പിതാവ് അറിയിച്ചതോടെ കാർ ക്രയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി മെയ്‌ 19 നു തള്ളിയിരുന്നു. അനീഷിനൊപ്പം പ്രതി ചേർക്കപ്പെട്ട അനീഷിന്റെ പിതാവ് കെ…

Read More

മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ഭർത്താവിന്റെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: മലയാളി മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യഹർജി കർണാടക ഹൈക്കോടതി തള്ളി. കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി നാരായണൻ മരിച്ച കേസിൽ ഭർത്താവ് അനീഷ് കൊയ്യാടൻ കോറോത്തിന്റെ ഹർജിയാണ് ജസ്റ്റിസ് എച്ച്‌പി സന്ദേശ് തള്ളിയത്. കുടുംബാംഗങ്ങൾക്ക് ജാമ്യം ലഭിച്ചു. ബെം​ഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ ജീവനൊടുക്കിയ നിലയിൽ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ , മുൻകൂർജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേശ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശ്രുതിയുടെ മരണത്തിനുപിന്നാലെ രണ്ടു മാസത്തിലധികമായി അനീഷ് ഒളിവിലാണ്. ബെംഗളൂരു പോലീസ് കേരളത്തിലുൾപ്പെടെ…

Read More

മാധ്യമ പ്രവർത്തകയുടെ മരണം, അന്വേഷണത്തിന് പ്രത്യേക സംഘം

ബെംഗളൂരു: റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തിന് ചുമതല നല്‍കിയത്. ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാസം 21 നാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശ്രുതിയുടെ കുടുംബത്തിന്‍റെ ആരോപണം. ഒരു മാസം പിന്നിട്ടിട്ടും…

Read More

അന്വേഷണം ഇഴയുന്നു, പരാതിയുമായി ശ്രുതിയുടെ കുടുംബം

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നതായി പരാതി. യുവതിയുടെ ആത്മഹത്യ കുറിപ്പിലടക്കം ആരോപണ വിധേയനായ ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പൊലീസ് തിരയുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ശ്രുതി മരണപ്പെട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം. പ്രതിയെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തില്‍ മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷികുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു…

Read More

പ്രതിയെ അന്വേഷിച്ച് കേരളം വരെ എത്തി ബെംഗളൂരു പോലീസ്

കണ്ണൂർ : ബെംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഭര്‍ത്താവിനെത്തേടി ബെംഗളൂരു പോലീസ് ശ്രീകണ്ഠപുരം ചുഴലിയിലെ വീട്ടിലെത്തി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്‌ട്ടേഴ്‌സിലെ സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അനീഷ് കോയാടനെ തേടി ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. അയല്‍വാസികളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അനീഷിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും മാതാപിതാക്കള്‍ ധര്‍മശാലയിലുള്ള മകളുടെ വീട്ടിലുണ്ടെന്നുമാണ് ലഭിച്ച വിവരം. തുടര്‍ന്ന് ഉച്ചയോടെ പോലീസ് സംഘം ധര്‍മശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോഴും പോലീസിനെ…

Read More
Click Here to Follow Us