മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതി ഇപ്പോഴും മറവിൽ തന്നെ

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തയ സംഭവത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോയിട്ടേഴിസിലെ ജീവനക്കാരിയായ കാസർക്കോട് സ്വദേശിനി ശ്രുതി നാരായണനെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പ്രതിയെ ക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് കണ്ടെത്താനായില്ല. നരഹനഹള്ളിയിലെ തങ്ങളുടെ അടച്ചിട്ട അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതി നാരായണനെ(35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്ത് (42) ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ശ്രുതിയുടെ…

Read More

മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ, പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: മലയാളി യുവ മാധ്യമപ്രവര്‍ത്തക ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലീസ് തിരയുന്നു. റോയ്ട്ടേഴ്സിന്റെ ബെംഗളൂരു ഓഫീസിലെ സബ് എഡിറ്റര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്റെ(35) ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസ് തിരയുന്നത്. ഇയാളുടെ പേരില്‍ ഗാര്‍ഹിക പീഡനം 498(എ), ആത്മഹത്യാ പ്രേരണ 306 വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Read More

മലയാളി മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: മലയാളി മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം. റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകയായ ശ്രുതിയെയാണ് മാര്‍ച്ച്‌ 20ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് കാസര്‍കോട് സ്വദേശി ശ്രുതിയും കണ്ണൂര്‍ സ്വദേശിയും ബെംഗളൂരുവിൽ സോ‌ഫ്ട്‌വെയര്‍ എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്. വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ ശ്രുതിയുടെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച്‌…

Read More

ഹിന്ദു ഭീകരർ എന്ന പരാമർശം , റാണാ അയ്യുബിനെതിരെ കേസ്

ബെംഗളൂരു:കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ഹിന്ദു ഭീകരര്‍’ എന്ന് പരാമർശം നടത്തിയ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരേ കര്‍ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ‘ഹിന്ദു ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ പരാതിയിൽ ആണ് കേസ്. ഹിന്ദു ഐടി സെല്‍ വോളന്റിയറായ അശ്വതി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം ധാര്‍വാഡിലെ വിദ്യാഗിരി പോലിസ് സ്‌റ്റേഷനില്‍…

Read More

പത്രപ്രവർത്തകൻ മുത്തലിക് ദേശായി അന്തരിച്ചു

ബെംഗളൂരു : മുതിർന്ന പത്രപ്രവർത്തകനും നാടകപ്രവർത്തകനും അഭിഭാഷകനും സേവാദൾ പ്രവർത്തകനുമായ ധ്രുവരാജ് വെങ്കിട്ടറാവു മുത്താലിക് ദേശായി ഞായറാഴ്ച ഹുബ്ബള്ളിയിൽ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. ബെലഗാവി ജില്ലയിലെ കൗജലഗി ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം ബെലഗാവിയിലും ഹുബ്ബള്ളിയിലും വിവിധ തലങ്ങളിൽ കന്നഡ, മറാത്തി, ഇംഗ്ലീഷ് വാർത്താ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചു. സംയുക്ത കർണാടക ദിനപത്രത്തിലും കർമ്മവീര മാസികയിലും പത്രപ്രവർത്തകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന ഒരു ഔദ്യോഗിക ജീവിതത്തിൽ, ഉദയവാണി കന്നഡ ദിനപത്രം, തരുൺ ഭാരത് മറാഠി ദിനപത്രം, നവ്ഹിന്ദ് ടൈംസ് ഇംഗ്ലീഷ് ദിനപത്രം തുടങ്ങിയവയിൽ…

Read More

പ്രമുഖ മാധ്യമപ്രവർത്തകൻ സോമനാഥ് സപ്രു ബെംഗളൂരുവിൽ അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ സോമനാഥ് സപ്രു (82) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരുവിലെ ബോസ് ഗാർഡനിലെ വസതിയിൽ അന്തരിച്ചു. ബാച്ചിലർ ആയിരുന്ന അദ്ദേഹം വളർത്തുമകന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഒരു കശ്മീരി പണ്ഡിറ്റ് ആയ അദ്ദേഹം പത്രപ്രവർത്തനത്തിൽ ഒരു കരിയർ പിന്തുടരുകയും പ്രതിരോധം, വ്യോമയാനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തട്ടുണ്ട്. ‘ദി പയനിയർ’, ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ എന്നിവയുടെ എഡിറ്റർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സൈനിക വ്യോമയാനത്തിലെ പ്രമുഖ ചരിത്രകാരൻ ആയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിലപ്പെട്ട ഒരു റഫറൻസ് മെറ്റീരിയൽ…

Read More

ബൈക്കിനുമുകളിൽ ലോറിമറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു.

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ട്രക്കിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ കന്നഡ പത്രപ്രവർത്തകൻ മരിച്ചു. പ്രശസ്ത ദിനപത്രമായ ‘വിജയവാണി’യിലെ സീനിയർ കോപ്പി എഡിറ്ററായ ഗംഗാധര മൂർത്തി (49) മോട്ടോർ സൈക്കിളിൽ ചാമരാജ്പേട്ടിലെ ഓഫീസിലേക്ക് പോകുമ്പോളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ലോറി, ബൈക്കിൽ ഓഫീസിൽ പോവുകയായിരുന്ന ഗംഗാധരമൂർത്തിയുടെ മേലെ മറിയുകയായിരുന്നു. ട്രക്ക് ഡ്രൈവർ സിഗ്നൽ ശ്രദ്ധിക്കാതെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഡ്രൈവർ…

Read More
Click Here to Follow Us