പത്രപ്രവർത്തകൻ മുത്തലിക് ദേശായി അന്തരിച്ചു

ബെംഗളൂരു : മുതിർന്ന പത്രപ്രവർത്തകനും നാടകപ്രവർത്തകനും അഭിഭാഷകനും സേവാദൾ പ്രവർത്തകനുമായ ധ്രുവരാജ് വെങ്കിട്ടറാവു മുത്താലിക് ദേശായി ഞായറാഴ്ച ഹുബ്ബള്ളിയിൽ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്.

ബെലഗാവി ജില്ലയിലെ കൗജലഗി ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം ബെലഗാവിയിലും ഹുബ്ബള്ളിയിലും വിവിധ തലങ്ങളിൽ കന്നഡ, മറാത്തി, ഇംഗ്ലീഷ് വാർത്താ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

സംയുക്ത കർണാടക ദിനപത്രത്തിലും കർമ്മവീര മാസികയിലും പത്രപ്രവർത്തകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന ഒരു ഔദ്യോഗിക ജീവിതത്തിൽ, ഉദയവാണി കന്നഡ ദിനപത്രം, തരുൺ ഭാരത് മറാഠി ദിനപത്രം, നവ്ഹിന്ദ് ടൈംസ് ഇംഗ്ലീഷ് ദിനപത്രം തുടങ്ങിയവയിൽ അദ്ദേഹം പ്രവർത്തിച്ചു. ഓൾ ഇന്ത്യ റേഡിയോ ധാർവാഡിന്റെ കന്നഡ സേവനത്തിനായി അദ്ദേഹം ഹാസ്യ സ്കെച്ചുകൾ എഴുതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
[masterslider id="10"]

Related posts