മഹാത്മാഗാന്ധിയുടെ ആദർശങ്ങളാണ് ഇന്ത്യയുടെ നെടുംതൂൺ: മുഖ്യമന്ത്രി

ബെംഗളൂരു : മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പുഷ്പാർച്ചന നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ, ‘മഹാത്മാഗാന്ധിയുടെ ആദർശങ്ങളാണ് സ്വതന്ത്ര ഇന്ത്യയുടെയും റിപ്പബ്ലിക്കിന്റെയും തൂണുകൾ. മഹാത്മാഗാന്ധി രക്തസാക്ഷി ദിനമായി നാം അനുസ്മരിക്കുന്നു… ജയിൽവാസവും ലാത്തി അടിയും മറ്റ് പ്രയാസങ്ങളും സഹിച്ചിട്ടും, അഹിംസ, സമാധാനം, സത്യം എന്നീ തത്വങ്ങളിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടാൻ അദ്ദേഹം തീരുമാനിച്ചു. അഹിംസ എന്ന തന്റെ ആദർശം അദ്ദേഹം ഒരിക്കലും കൈവിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് മഹാത്മാവ് പറഞ്ഞിട്ടുണ്ട്. ഗാന്ധിജി തന്റെ ആത്മകഥയായ ‘എന്റെ സത്യ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിൽ പങ്കുവെച്ച കാര്യങ്ങൾ അംഗീകരിക്കാൻ അപാരമായ ധാർമിക ശക്തി ആവശ്യമാണ്. അതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രപിതാവായത്.” ഗാന്ധിയുടെ ആദർശങ്ങളും തത്ത്വങ്ങളും നമുക്ക് വെളിച്ചമാണ്, ഗാന്ധിക്ക് പുറമെ ആയിരങ്ങൾ രക്തസാക്ഷിത്വം വരിച്ചു… ഇന്ന് എല്ലാ രക്തസാക്ഷികൾക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ അഭിവൃദ്ധിപ്പെടുത്താൻ രക്തസാക്ഷി ദിനത്തിൽ തന്റെ സർക്കാർ പ്രതിജ്ഞയെടുത്തുവെന്നും ബൊമ്മൈ പറഞ്ഞു. കഴിഞ്ഞ 75 വർഷത്തിനിടയിൽ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആത്മനിർഭർ ഭാരത് പോലുള്ള പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts