ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…
Read MoreTag: help
നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം
ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…
Read Moreആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം നൽകും
തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.
Read Moreപഠനസഹായമൊരുക്കി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്
ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി. ഇന്ദിരാനഗർ ജീവൻബിമാനഗറിലെ കാരുണ്യ ഹാളിൽ നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ രാജ്‌കുമാർപൈ, ഫൈനാൻസ് ഡയറക്ടർ മീന രാജ്‌കുമാർ പൈ എന്നിവർ മുഖ്യാതിഥികളായി. കാരുണ്യ എ.ഗോപിനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ചെക്കുകളുടെ വിതരണം നിർവഹിച്ച് രാജ്‌കുമാർ പൈ,മീന രാജ്‌കുമാർ പൈ,രവി ദാസ് കെ.പി,ജനാർദനൻ.എം,പ്രദീപ് എന്നിവർ സംസാരിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കാരുണ്യ പഠന സഹായം നൽകുന്നത്. പൈ ഫൗണ്ടേഷൻ നൽകി വരുന്ന നോട്ടുപുസ്‌തകങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം…
Read Moreഗോത്ര വിഭാഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഭോപാൽ: ഗോത്ര വിഭാവക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ…
Read Moreകനിവ് തേടി യുവാവ്
ചൊക്ലി : മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കനിവ് തേടി യുവാവ്. ചൊക്ലി മാറാങ്കണ്ടി പുനത്തിൽ മുക്കിലെ റഹീമിന്റെ മകനും പ്രവാസിയുമായ മുഹമ്മദ് റിഷാദ് ആണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി റിഷാദിന്റെ ചികിത്സയെ തുടർന്നു കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രോഗം പൂർണ്ണമായും മാറ്റുന്നതിനായി മജ്ജ മാറ്റി വയ്ക്കാൻ ആണ് നിർദ്ദേശിച്ചത്. ഇതിന് 40 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാൻ മാറാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, മാഹി, കൂത്തുപറമ്പ് എം.…
Read Moreഉത്തരാഖണ്ഡിലെ കനത്ത മഴ; കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു
ബെംഗളുരു; അതിശക്തമായ മഴ പെയ്യുന്ന ഉത്തരാഖണ്ഡിൽ കുടുങ്ങി പോയ കർണ്ണാടക സ്വദേശികൾക്കായി കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് അരംഭിച്ചു. ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, കാണാതായ ബന്ധുക്കളുടെ വിവരങ്ങൾ അടക്കമുള്ളവ ഇവിടെ നൽകാവുന്നതാണ്. ഉത്തരാഖണ്ഡിൽ കുടുങ്ങിപോയ കർണ്ണാടക സ്വദേശികളെ ഉടനടി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞതായി റവന്യു മന്ത്രി ആർ അശോക വ്യക്തമാക്കി. എന്നാൽ അതിശക്തമായ മഴയിൽ നൈനിറ്റാൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. കർണ്ണാടകത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് സൂചനകൾ വരുന്നത്. കോസി നദി കരകവിഞ്ഞതിനെ…
Read Moreഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്
ബെംഗളുരു; ഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർഗ നിർദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.
Read Moreകുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ കൈമാറി; യെദ്യൂരപ്പ സർക്കാരിന് നന്ദി അറിയിച്ച് ജനങ്ങൾ.
ബെംഗളുരു; കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ സർക്കാർ കൈമാറി, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് സർക്കാർ വീടുവെച്ചുനൽകുന്നത്, കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 35 വീടുകൾ കൈമാറിയിരുന്നു. കുടക് ജില്ലയിലെ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട 463 കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വൻ ശ്രദ്ധ നേടി കഴിഞ്ഞു. ഇത്തരത്തിൽ ഓരോ വീടും 9.84 ലക്ഷം രൂപ മുതൽ മുടക്കി 30 × 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചതാണ്. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള എന്നിവയുണ്ട്.…
Read Moreലോക്ക് ഡൗണിൽ ബെംഗളുരുവിൽ കുടുങ്ങിയ 1200 ഓളം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എ.ഐ.കെ.എം.സി.സി
ബംഗളുരു; കോവിഡ് 19 മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ബംഗളൂരു നഗരത്തില്‍ ദുരിതത്തിലായ 1200ഓളം മലയാളികളെ നാട്ടിലെത്തിച്ച് ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം, ഇതിനകം 35 ബസുകളാണ് എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയച്ചത്. ഇത്തരത്തിൽ യാത്രാ രേഖകളും തുടങ്ങി അനുമതി ലഭ്യമാക്കേണ്ടവർക്ക് അതുൾപ്പെടെയുള്ള സഹായങ്ങൾ എ.ഐ.കെ.എം.സി.സി ഹെല്പ് ഡെസ്ക്കിന്റെ ഇടപെടലുകളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ ആവശ്യക്കാർക്ക് 24 മണിക്കൂര്‍ സജ്ജമായ ഹെല്പ് ഡെസ്ക്കാണ് സോമേശ്വരനഗറിലെ ശിഹാബ് തങ്ങള്‍ സെന്റർ ഫോര്‍ ഹ്യുമാനിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി എം. കെ. നൗഷാദ് വ്യക്തമാക്കി.
Read More