മുൻ മന്ത്രി ആർ.ബാലകൃഷ്ണപ്പിള്ള അന്തരിച്ചു.

മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി.

എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ഭാ​ര്യ ആ​ര്‍. വ​ത്സ​ല നേ​ര​ത്തെ മ​രി​ച്ചു. മ​ക്ക​ള്‍: മു​ന്‍ മ​ന്ത്രി​യും ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ല്‍​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍, ഉ​ഷ മോ​ഹ​ന്‍​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ര്‍, മോ​ഹ​ന്‍​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ന്‍.

1906 മാ​ര്‍​ച്ച്‌ എ​ട്ടി​ന് കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ കീ​ഴൂ​ട്ട് രാ​മ​ന്‍ പി​ള്ള- കാ​ര്‍​ത്ത്യാ​യ​നി​യ​മ്മ ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ജ​ന​നം. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി​യ ബാ​ല​കൃ​ഷ്ണ​പ്പി​ള്ള ഒ​രേ സ​മ​യം മ​ന്ത്രി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 1964ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts